
മല്ലം(big14news.com): കേരളാ വാട്ടർ അതോറിറ്റി നാല് പഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണം നടത്താൻ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ബോവിക്കാനം ടൗണിൽ നിർമ്മിച്ച ഭീമൻ ടാങ്കിന്റെ പ്രവർത്തി പൂർത്തിയായ സാഹചര്യത്തിൽ പദ്ധതി ഉടൻ കമ്മീഷൻ ചെയ്യണമെന്ന് മല്ലം വാർഡ് മുസ്ലിം ലീഗ് കൺവെൺഷൻ ആവശ്യപ്പെട്ടു.
ടാങ്ക് സ്ഥിതി ചെയ്യുന്ന മല്ലം വാർഡിലെ ബോവിക്കാനം, തെക്കെപ്പള്ള, അമ്മങ്കോട് ഭജനമന്ദിരം, ഇസ്സത്ത് നഗർ, തൈവളപ്പ്, ഗോളിയടുക്ക, അമ്മങ്കോട് എസ്.സി. കോളനി, കൊളച്ചപ്പ്, ചോക്ക മൂല, കൊടവഞ്ചി, കോളംങ്കോട്, മല്ലം, മുണ്ടപ്പള്ളം,വലിയ മൂല, കല്ലുകണ്ടം, കുട്ടച്ചാൽ തുടങ്ങിയ പ്രദേശങ്ങൾ രൂക്ഷമായ ജലക്ഷാമമുള്ള പ്രദേശങ്ങളാണ്. ഭാഗികമായി സ്ഥാപിച്ച പൈപ്പ് ലൈൻ എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.എസ്.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസർ എ.ബി.ശാഫി തെരഞ്ഞെടുപ് നിയന്ത്രിച്ചു. ഖാലിദ് ബെള്ളിപ്പാടി,എം.എ.ഖാദർ ,ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, മൊട്ട അബ്ദുല്ല കുഞ്ഞി, ബി.കെ.ഹംസ, ബി.അഷ്റഫ് ബാലനടുക്കം, അബ്ബാസ് കൊളച്ചപ്പ്, ലത്തീഫ് ഇടനീർ, ഹമീദ് ഹാജി, ഷെരീഫ് മല്ലത്ത്, എം.എസ്.ഷുക്കൂർ, കെ.സി.റഫീഖ്, കുഞ്ഞി മല്ലം, മുനീർ തൈവളപ്പ്, ബി.കെ. നിസാർ, ഹമീദ് ഇസ്സത്ത്, മഹ്റുഫ് ഇസ്സത്ത്, ഹമീദ് കുമ്പളത്തോട്ടി, ഷെഫീൽ മല്ലത്ത്, അബ്ദുൽ റഹിമാൻ കോളങ്കോട്, മുഹമ്മദ്കുഞ്ഞി, സുലൈമാൻ, മൊയ്തീൻ പാറ, മുഹമ്മദ് കുഞ്ഞി പോക്കർ, മൊയ്തീൻ ചേരൂർ,മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ്, ഗഫൂർ കൊളച്ചപ്പ്, സുബൈർ മുഗാരി തോട്ടം എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഹനീഫ മാസ്റ്റർ (പ്രസിഡണ്ട് ) അബദുല്ല കുഞ്ഞി മുണ്ടപ്പള്ളം,ഷെരീഫ് മല്ലത്ത് (വൈസ് പ്രസിഡണ്ട്)
ഹമീദ് സുലൈമാൻ(ജന: സെക്രട്ടറി) എം.കെ.ഷാഫി ,ബി.കെ.റംഷാദ്( ജോ: സെക്രട്ടറി )
ഹമീദ് പോക്കർ ( ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു. ഹമീദ് സുലൈമാൻ സ്വാഗതം പറഞ്ഞു.