ജനറൽ ആശുപത്രിയിലെ താൽക്കാലിക നിയമനം വിജിലൻസ് അന്വേഷണം വേണം: യൂത്ത് ലീഗ്

Share on Facebook
Tweet on Twitter

കാസറഗോഡ്(big14news.com): കാസറഗോഡ് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ യോഗ്യത ഇല്ലാത്ത ലാബ് ടെക്നീഷ്യൻമാരെ നിയമിച്ചതിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി വിജിലൻസിന് പരാതി നൽകി .

ഈ മാസം മൂന്ന് മുതൽ ജോലിയിൽ പ്രവേശിച്ച പയ്യന്നൂർ സ്വദേശിക്ക് മതിയായ യോഗ്യതകൾ ഇല്ല. ചിലരുടെ താൽപര്യങ്ങൾക്ക് വഴങ്ങിയാണ് നിയമനം നടത്തിയത്. സർട്ടിഫിക്കറ്റ് പരിശോധിച്ച ജനൽ ആശുപത്രിയിലെ ഉദ്യോഗസ്ഥൻ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്.

താൽക്കാലിക നിയമനത്തിലെ അഴിമതിക്കെതിരെ യൂത്ത് ലീഗ് നേതാക്കൾ ജനറൽ ആശുപത്രിയിലെ സെക്രട്ടറിയെ ഉപരോധിച്ചു.ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ, ജനൽ സെക്രട്ടറി ടി.ഡി കബീർ, സെക്രട്ടറി അസീസ് കളത്തൂർ, സഹീർ ആസിഫ്, റഊഫ് ബാവിക്കര ,അജ്മൽ തളങ്കര, റഷീദ് തുരുത്തി, ബി.എം.സി ബഷീർ, ഇഖ്ബാൽ ചൂരി, ഷംസുദ്ധീൻ കിന്നിംഗാർ എന്നിവർ നേതൃത്വം നൽകി

SHARE
Facebook
Twitter
Previous articleബംഗളുരുവിലേക്ക് കൊണ്ടു പോയ മാലിന്യം കോയമ്പത്തൂരില്‍ തട്ടി; 24 മലയാളി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
Next articleവിവേചനമില്ല; മുത്തലാഖിനെ അനുകൂലിച്ച്‌ മുസ്ലിം സ്ത്രീ സംഘടനകള്‍