ഖനന വിവാദത്തിനിടയിൽ വിളിച്ചു ചേർത്ത വിശദീകരണ യോഗത്തിൽ ആശാപുര കമ്പനിക്കെതിരെ പ്രതിഷേധമിരമ്പി

Share on Facebook
Tweet on Twitter

നീലേശ്വരം(big14news.com): കിനാനൂർ–കരിന്തളം പഞ്ചായത്തിലെ ഖനന വിവാദത്തിന്റെ പശ്ചാത്തലത്തിൽ സർവ്വകക്ഷി ജനകീയ സമിതി വിളിച്ചു ചേർത്ത വിശദീകരണ യോഗത്തിൽ ആശാപുര കമ്പനിക്കെതിരെ പ്രതിഷേധമിരമ്പി. കടലാടിപ്പാറ ഉൾപ്പെടെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ബോക്സൈറ്റ് ഖനനത്തിനായി സർക്കാർ തങ്ങൾക്ക് അനുമതിയും സ്ഥലവും നൽകിയെന്ന ആശാപുര സിഇഒ സന്തോഷ് മേനോന്റെ പ്രസ്താവനയും ഇത് ഉദ്ധരിച്ചു കൊണ്ടുള്ള വാർത്തകളുടെയും പശ്ചാത്തലത്തിലാണു കടലാടിപ്പാറയിൽ വിശദീകരണ യോഗം ചേർന്നത്.

സർവകക്ഷി ജനകീയ സമിതി ചെയർമാൻ കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല അധ്യക്ഷത വഹിച്ചു. കടലാടിപ്പാറ ഉൾപ്പെടെ പഞ്ചായത്തിൽ ഒരു സ്ഥലത്തും ആരെയും ഖനനം നടത്താൻ അനുവദിക്കില്ലെന്നും ഭരണസമിതി ജനങ്ങളുടെ കൂടെയാണെന്നും അധ്യക്ഷ പ്രസംഗത്തിൽ അവർ പറഞ്ഞു. ആശാപുരയ്ക്കെതിരെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ആഹ്വാനം ചെയ്തു.

സമിതി കൺവീനർ ഒ.എം.ബാലകൃഷ്ണൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.പി.ബാബു, കെപിസിസി അംഗം കെ.കെ.നാരായണൻ, സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി ടി.കെ.രവി, ബിജെപി ജില്ലാ കമ്മിറ്റി അംഗം കെ.രാജഗോപാൽ, പഞ്ചായത്ത് അംഗങ്ങളായ വി.ബാലകൃഷ്ണൻ, കെ.പി.ചിത്രലേഖ, രാഷ്ട്രീയ നേതാക്കളായ സി.വി.ഗോപകുമാർ, എം.ശശിധരൻ, എൻ.പുഷ്പരാജൻ, കെ.ഭാസ്കരൻ, എം.ഷഫീഖ്, കടലാടിപ്പാറ സംരക്ഷണ സമിതി ഭാരവാഹികളായ എൻ.വിജയൻ, ബാബു ചേമ്പേന എന്നിവർ പ്രസംഗിച്ചു.

  • TAGS
  • mining
SHARE
Facebook
Twitter
Previous articleകോട്ടപ്പുറത്തെ തിയറ്റർ നിർമ്മാണം: മുസ്‌‍ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്
Next articleമുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് ഇരുപതാം വാർഡ് കമ്മിറ്റി നിലവിൽ വന്നു