മധൂർ കുട്‌ലുവിലെ വാഹനങ്ങൾക്ക് നേരെയുള്ള രാത്രി ആക്രമണം; ജനം ഭീതിയിൽ

കാസറഗോഡ്(big14news.com): മധൂർ പഞ്ചായത്തിലെ കുട്‌ലു എന്ന പ്രദേശത്ത് രാത്രി കാലങ്ങളിൽ അതു വഴിയുള്ള വാഹന യാത്രക്കാർ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി പരാതിയുണ്ട്. ഇത് കാരണം പകൽ സമയങ്ങളിൽ പോലും അതു വഴി പോകാൻ പലരും ഭയപ്പെടുന്നു. ഇവിടങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കൊണ്ട് പൊതുജനം പൊറുതി മുട്ടിയിരിക്കുകയാണ്‌. തിരഞ്ഞെടുപ്പിന്ടെ ഭാഗമായാൽ പോലും ചില രാഷ്ട്രീയ പാർട്ടികൾ സമ്മേളനങ്ങൾ നടത്തിയാൽ ഒരു വിഭാഗത്തിൽപ്പെട്ടവർ മാത്രം ആക്രമിക്കപ്പെടുന്നതായി ജനങ്ങളുടെ ഇടയിൽ ആക്ഷേപം പടരുന്നു.

മധൂർ പഞ്ചായത്ത്, നഗരസഭയിലെ കറന്തക്കാട് തുടങ്ങിയ മേഖലകളിൽ പോലീസ് നോക്കി നിൽക്കെയാണ് വോട്ടെണ്ണൽ ദിനത്തിൽ ചിലർ അഴിഞ്ഞാടിയത്. വൈകുന്നേരമായാൽ ഈ ഭാഗത്ത് കൂടി യാത്ര ചെയ്യാൻ പോലും പലരും ഭയക്കുന്നു. കാസറഗോഡ് ജില്ലയിലെ ചൂരി, ഉളിയത്തടുക്ക, പട്ള തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർ നഗരത്തിലെ വിവിധ കടകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് ഈ പ്രദേശത്തു കൂടിയാണ് രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് പോവേണ്ടത്, ഈ ആക്രമണം കാരണം ജോലിക്കു പോകാൻ പോലും പലരും ഭയക്കുന്നു.

ഇതിനെതിരെ പോലീസിന്റെയും ഭരണകൂടത്തിന്റെയും ശക്തമായ ഇടപെടൽ അനിവാര്യമാണ്. ഈ നീച പ്രവർത്തിക്കെതിരെ ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിൽ ഭരണകൂടം ശക്തമായ നടപടി എടുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.