
ബോവിക്കാനം(big14news.com): രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണർത്തുക എന്ന പ്രമേയവുമായി ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് തൊട്ടി ക്യാപ്പറ്റനും റഊഫ് ബായിക്കര വൈസ് ക്യാപ്റ്റനും അബ്ബാസ് കൊളച്ചപ്പ് ഡയറക്റ്ററുമായി നടത്തുന്ന യുവ സന്തേഷയാത്ര തുടങ്ങി.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം എസ് മുഹമ്മദ് കുഞ്ഞി ജാഥാ നായകൻ ഹാരിസ് തൊട്ടിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.റഊഫ് ഉദുമ അദ്ധ്യക്ഷത വഹിച്ചു.സിദ്ധീഖ് ബോവിക്കാനം സ്വാഗതം പറഞ്ഞു. എ ബി ഷാഫി, ടി ഡി കബീർ, മൻസൂർ മല്ലത്ത്, എം എ നജീബ്, കെ ബി മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി,മുഹമ്മദ് കുഞ്ഞി, ഹാരിസ് ബോവിക്കാനം, റഊഫ് ബായിക്കര ,അബ്ബാസ് കൊളച്ചപ്പ്, ടി ഡി ഹസ്സൻ ബസരി, നിസാർ തങ്ങൾ, കാദർ ആലൂർ, അഷ്റഫ് ബോവിക്കാനം, സലാം, ഹൈദർ, ഷരീഫ് മല്ലത്ത് എന്നിവർ പ്രസംഗിച്ചു.