
കാസറഗോഡ് : (big14news.com) എസ്.ഐ.ഒ സ്ഥാപക ദിനമായ ഒക്ടോ. 19 ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.
ചെമ്മനാട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി.ശാക്കിർ പതാക ഉയർത്തി. തുടർന്ന് നടന്ന വിത്ഥ്യാർതി റാലിയെ എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ആലങ്കോൾ അബിസംബോധന ചെയ്തു. മഞ്ചേശ്വരത്ത് നടന്ന പരിപാടിയിൽ ജില്ലാ പി.ആർ സെക്രട്ടറി റാസിക് മഞ്ചേശ്വരം പതാക ഉയർത്തി. ബദിയഡുക്കയിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ആലങ്കോൾ പതാക ഉയർത്തി. പരവനടുക്കത്ത് ജില്ലാ സെക്രട്ടറി അസ്റാർ ബി.എ യും ത്രിക്കരിപ്പൂരിൽ ജില്ലാ കമ്മിറ്റി അംഗം സജ്ജാദ് സത്താറും പതാക ഉയർത്തി.
ഇഖ്വാൻആമാൻ, മൻസൂർ , ഇസാ സുല്ലാഹ് ,മുഹമ്മദലി ,മുനവ്വറലി ,
ഫൈസാൻ എന്നിവർ വിവിധ ഇടങ്ങളിലായി നേതൃത്വം നൽകി