കാമുകനൊപ്പം വീടുവിട്ട യുവതിയെ പോലീസ് കണ്ടെത്തി വീട്ടുകാരെ ഏൽപിച്ചു

Share on Facebook
Tweet on Twitter

വിദ്യാനഗർ(big14news.com): മകനെ അംഗന്‍വാടിയിലാക്കി കാമുകനൊപ്പം വീടുവിട്ട യുവതിയെ പോലീസ് കണ്ടെത്തി. യുവതിയുടെ വീട്ടുകാരെ ഏൽപിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കമിതാക്കളെ കണ്ടെത്തിയത്. കാമുകനെയും ബുധനാഴ്ച കാസര്‍കോട്ടെത്തിച്ചു .

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുണ്ടൂര്‍ സ്വദേശിനിയായ ആഇശത്ത് നാസിയ (21)യെ തെക്കിലിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി എഴുതിയ കത്തും യുവതി ഭര്‍ത്താവിനയച്ച വോയിസ് ക്ലിപ്പും പോലീസ് കണ്ടെത്തിയിരുന്നു.

ആറു മാസം മുമ്പ് മാതാവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ പരിചയപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ ഷാജഹാനൊപ്പമാണ് യുവതി പോയതെന്ന് വ്യക്തമായിരുന്നു. പോലീസ് യുവാവിന്റെ മട്ടന്നൂരിലെ വീട്ടിലെത്തിയും അന്വേഷിച്ചിരുന്നു. ഇവര്‍ ഇവിടെയില്ലെന്ന് ബോധ്യമായതോടെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ നോക്കി കണ്ടെത്തിയത്.

താന്‍ മൂന്ന് മാസം മുമ്പ് തന്നെ ഷാജഹാനെ രജിസ്റ്റര്‍ വിവാഹം ചെയ്തുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞതെന്നാണ് വിവരം. ഇക്കാര്യം യുവതി കത്തിലും സൂചിപ്പിച്ചിരുന്നു. യുവതി വീടുവിട്ട സംഭവം നാട്ടില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.