ദുബായ് കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി “സ്‌മൈൽ” പദ്ധതിക്ക് തുടക്കമായി

Share on Facebook
Tweet on Twitter

ചെമ്മനാട്(big14news.com):ചെമ്മനാട് പഞ്ചായത്തിലെ സമസ്ത മേഖലകളിലുള്ള പുരോഗതിയും ജീവിത അഭിവൃദ്ധിയും സാമൂഹിക ഉന്നമനവും ലക്ഷ്യമാക്കി ദുബായ് കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന സ്‌മൈൽ(സോഷ്യൽ മിഷൻ ഫോർ ഇമ്പ്രൂവ്മെന്റ് ഓഫ് ലൈഫ് സ്റ്റൈൽ ആൻഡ് ഇക്കോണമി) പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി നിർവ്വഹിച്ചു.

മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂർ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായ വിധവ പെൻഷൻ,വിദ്യാഭ്യാസ സ്കോളർഷിപ്,കുടുംബ സഹായം തുടങ്ങിയവയുടെ ഫണ്ട് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന് കൈമാറി.ചടങ്ങിൽ വെച്ചു പുതുതായി തിരഞ്ഞെടുത്ത യൂത്ത്‌ ലീഗ് ഭാരവാഹികൾക്ക് സ്വീകരണം നൽകി.

ദുബൈ കെ .എം.സി.സി ചെമ്മനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷബീർ കീഴൂർ സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ഡി കബീർ മുഖ്യ പ്രഭാഷണം നടത്തി. ജലീൽ കോയ, കാദർ ബെണ്ടിച്ചാൽ , റൗഫ് ബാവിക്കര, ടി.കെ മുനീർ ബന്താട്, റസാഖ് കല്ലട്ര കെ.പി, അബ്ബാസ് കളനാട്,റഷീദ് ഹാജി കല്ലിങ്കാൽ, എൻ.എ .മാഹിൻ ,അസ്‌ലം കീഴൂർ , ഓ.എം.അബ്ദുല്ല ഗുരുക്കൾ, നൗഫൽ മങ്ങാടൻ , നസീർ കോളിയടുക്കം,റഫീഖ് മേൽപ്പറമ്പ, സുൽത്താൻ ഒറവങ്കര, മുസ്തഫ മച്ചിനടുക്കം, അഷറഫ് സി.എം,അൻവർ സാദത്ത് കീഴൂർ,മുഹമ്മദ് കുഞ്ഞി പെരുമ്പള, ബദറുദ്ധീൻ കോളിയടുക്കം.റഫീഖ് കളനാട്, ആഷിക് കൂവത്തതൊട്ടി,മുഹമ്മദ് ചെമ്പരിക്ക,ഷാഹിർ കീഴൂർ ,സകീർ കട്ടക്കാൽ തുടങ്ങിയവർ സംബന്ധിച്ചു. മുനീർ പള്ളിപ്പുറം നന്ദി പറഞ്ഞു