
ഉളിയത്തടുക്ക(big14news.com): തകർന്നു കിടക്കുന്ന വിദ്യാനഗർ – സീതാംഗോളി റോഡ് പണി ഉടൻ ആരംഭിക്കണമെന്നു യൂത്ത് കോൺഗ്രസ് മധൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ റൂട്ടിലൂടെയുള്ള ഗതാഗതം ദുഷ്കരമായിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും ഈ സ്ഥിതി തുടർന്നാൽ ജനകീയ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡണ്ട് രാജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. മനാഫ് നുള്ളിപ്പാടി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.രാജീവൻ നമ്പ്യാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി.പ്രശാന്ത്, കെ.എസ്.മണി, എ.ജമീല, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഫിറോസ്, ഉസ്മാൻ അണങ്കൂർ, എം.ധർമധീര, മുഹമ്മദ് സാദിഖ്, എസ്.പി.ഹാരിസ്, എം.എ.സഫ്‍വാൻ എന്നിവർ പ്രസംഗിച്ചു.