മുംബൈ:പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി
ഭീഷണിപ്പെടുത്തി 20 കാരിയെ ബലാത്സംഗം ചെയ്ത പരാതിയിൽ സഹോദരന്മാർ അറസ്റ്റിൽ. മുംബൈയിലെ ധാരാവിയിലാണ് സംഭവം. സഹോദരന്മാരായ അനിൽ ചോഹൻ, നിലേഷ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ചുകയറി കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സഹോദരന്മാരായ അനിൽ ചോഹൻ, നിലേഷ് എന്നിവരാണ് അറസ്റ്റിലായത്. ധാരാവിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ബലാത്സംഗം ചെയ്യുവാനായി ഇരുവരും മുൻകൂട്ടി ആസൂത്രണം ചെയ്യ്ത് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സൗഹൃദം മുതലെടുത്ത് വീട്ടിൽ തനിച്ചായിരിക്കുമ്പോൾ എത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി ഇരുവരും ബലാത്സംഗം ചെയ്തു.
പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പീഡനവിവരം പുറത്തുപറഞ്ഞാൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. പ്രദേശത്തെ 100-ലധികം സിസിടിവി ക്ലിപ്പുകൾ പരിശോധിച്ചാണ് ഇവരെ പിടികൂടിയതെന്ന് ധാരാവി പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.