20കാരിയെ കാറിലെത്തിയ സുഹൃത്ത് ഭക്ഷണം കഴിക്കാന്നെന വ്യാജേന കൂട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു

Must Read

ചെങ്കല്‍പേട്ടിനടുത്ത് 20കാരിയെ കാറിലെത്തിയ സുഹൃത്ത് ഭക്ഷണം കഴിക്കാന്നെന വ്യാജേന കൂട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു

മൂന്ന് പേര്‍ ചേര്‍ന്ന് ആണ് 20 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് റോഡില്‍ തള്ളിയത്. പീഡനശേഷം വീട്ടിലെത്തിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചെങ്കല്‍പേട്ട് ഓള്‍ വനിതാ പോലീസില്‍ വിവരമറിയിച്ചു.പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

നഴ്സ് തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാനാണ് യുവതി വെല്ലൂരിലെത്തിയത്. ശനിയാഴ്ച രാത്രി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബസ് സ്റ്റോപ്പില്‍ നിന്ന യുവതിയെ സുഹൃത്ത് കാറില്‍ വന്ന് അത്താഴം കഴിക്കാന്‍ ക്ഷണിച്ചുവെന്ന് പരാതിയില്‍ പറയുന്നു. യുവതി കാറില്‍ കയറിയതിന് പിന്നാലെ മറ്റ് സുഹൃത്തുക്കളെയും ഇയാള്‍ ഫോണില്‍ വിളിച്ചു വരുത്തി. ഇരുവരെയും കാറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ചു. പിന്നാലെ യുവതിയെ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

ശേഷം യുവതിയെ റോഡരികില്‍ ഉപേക്ഷിച്ച്‌ പ്രതികള്‍ മുങ്ങി. പിറ്റേന്ന് യുവതി വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ മൊഴി പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ചങ്ങനാശേരിയിൽ യുവാവിനെ വീടിനുള്ളിൽ കുഴിച്ചിട്ട സംഭവം;മുഖ്യ പ്രതി പിടിയിൽ

കലവൂര്‍: ആലപ്പുഴ ആര്യാട് സ്വദേശിയായ യുവാവിനെ കൊന്ന് ചങ്ങനാശേരി എ സി കോളനിയിലെ വീടിനുള്ളിൽ കുഴിച്ചിട്ട കേസിലെ മുഖ്യപ്രതിയെ ആലപ്പുഴ കലവൂരിൽ നിന്ന് പിടികൂടി. പൂവം...

More Articles Like This