
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ യൂറോപ്പ് ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സള്‍ട്ടന്റിനും നിയമ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ യൂറോപ്പ് ഡിവിഷനിലെ മറ്റ് ഉദ്യോഗസ്ഥരോട് രണ്ടാഴ്ചത്തേക്ക് സ്വയം ക്വാറന്റീനില്‍ പോകാനും വീട്ടിലിരുന്ന് ജോലി ചെയ്യാനും നിര്‍ദ്ദേശം നല്‍കി.
ഉദ്യോഗസ്ഥര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രാലയത്തിലെ സെന്‍ട്രല്‍ യൂറോപ്പ്, നിയമ ഡിവിഷനുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സെന്‍ട്രല്‍ യുറോപ്പ് ഡിവിഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞുക്കൊണ്ട് ജോലിചെയ്യും.