More

  ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയം ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നു: നിർണായക വെളിപ്പെടുത്തലുമായി ഡോക്ടര്‍

  Facebook
  Twitter
  Pinterest

  Latest News

  മന്ത്രി ജലീലിനെതിരെ എം കെ മുനീര്‍, ‘കരിപ്പൂരില്‍’ രാഷ്ട്രീയ പോര്; വഴിമുട്ടി റണ്‍വേ വികസനം

  കോഴിക്കോട്: കരിപ്പൂരില്‍ റണ്‍വേ വികസനത്തെച്ചൊല്ലി വീണ്ടും രാഷ്ട്രീയപ്പോര്. ഭൂമി ഏറ്റെടുക്കുന്നതില്‍ മന്ത്രി കെ ടി ജലീല്‍ വീഴ്ച വരുത്തിയെന്ന് മുസ്ലിം ലീഗ് നേതാവ്...
  Read more

  സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും,സര്‍ക്കാരിന് നിര്‍ണായകം

  കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും. ഹര്‍ജിയിലെ വാദത്തിനിടെ...
  Read more

  ഇടുക്കി രാജമലയിൽ മണ്ണിനടിയിൽ പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി; ഇന്ന് കണ്ടെടുത്തത് 17 മൃതദേഹങ്ങൾ, തിരച്ചിൽ തുടരുന്നു

  ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന്...

  തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയം വയലിനിസ്റ്റ് ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായി ഡോക്ടര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ അന്ന് ജോലി ചെയ്തിരുന്ന ഡോ ഫൈസലാണ് വെളിപ്പെടുത്തലുമായി എത്തിയത്. അപകട സമയം ബാലഭാസ്കര്‍ ഉറങ്ങുകയായിരുന്നു എന്ന് തന്നോട് പറഞ്ഞിരുന്നതായി ഡോക്ടര്‍ വ്യക്തമാക്കി.

  അപകടത്തില്‍ പരിക്കേറ്റ ബാലഭാസ്കറെ ആദ്യം പ്രവേശിപ്പിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു. ഇന്‍റേണ്‍ഷിപ്പിന്‍റെ ഭാഗമായി അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് ഡോക്ടര്‍ ഫൈസലായിരുന്നു. വാഹനമോടിച്ചത് ആരെന്ന് പറഞ്ഞില്ല. അപകട ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് ബാലഭാസ്കര്‍ പറഞ്ഞു. ബാലഭാസ്കറിന്‍റെ കേസന്വേഷിച്ച ആരും തന്‍റെ മൊഴിയെടുത്തിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.

  ബാലഭാസ്‌കറിനേയും ഭാര്യ ലക്ഷ്മിയേയും ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചത്. കൈകള്‍ക്ക് മരവിപ്പ് ബാധിക്കുന്നുവെന്ന് ബാലഭാസ്‌കര്‍ പറഞ്ഞു. ലക്ഷ്മിയിടെ ആരോഗ്യ സ്ഥിതിയും ബാലഭാസ്‌കര്‍ തിരക്കിയെന്ന് ഡോക്ടര്‍ പറയുന്നു. മെഡിക്കല്‍ കോളെജില്‍ എത്തിച്ച്‌ പത്ത് മിനിറ്റിന് ശേഷം തന്നെ ബന്ധുക്കളെത്തി ഇരുവരേയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്കറാണെന്ന ഡ്രൈവര്‍ അര്‍ജുന്‍റെ വാദം പൊളിക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

  2018 സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറിന്റേയും മകളുടേയും ജീവനെടുത്ത വാഹനാപകടമുണ്ടായത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വരവെ ദേശിയ പാതയില്‍ പള്ളിപ്പുറത്ത് വെച്ചാണ് അപകടമുണ്ടായത്. മകള്‍ തേജസ്വിനി ബാല അപകട സ്ഥലത്ത് വെച്ചും, ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയില്‍ വെച്ചും മരിച്ചു.

  Facebook
  Twitter
  Pinterest
  Previous articleസ്വന്തം നഗ്​നചിത്രം വാട്​സ്​ആപ്​ ഗ്രൂപ്പിലിട്ടു: ഉടൻ തന്നെ ചിത്രം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചങ്കിലും അവിടെയും അബദ്ധം പറ്റി: ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഓപ്ഷന് പകരം ‘ഡിലേറ്റ് ഫോര്‍ മി’ യിൽ കുത്തി: ഒടുവിൽ സി.പി.എം നേതാവിനെതിരെ പാര്‍ട്ടി നടപടി
  Next articleഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണില്ല: പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും,സര്‍ക്കാരിന് നിര്‍ണായകം

  കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും. ഹര്‍ജിയിലെ വാദത്തിനിടെ...
  Read more

  സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും,സര്‍ക്കാരിന് നിര്‍ണായകം

  കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും. ഹര്‍ജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന്...
  Read more
  - Advertisement -

  More Articles Like This

  - Advertisement -