More

    ഇത് നീതിയല്ല; യു ഡി എഫുമായുള്ള ഹൃദയബന്ധം മുറിച്ചുമാറ്റി: ജോസ് കെ മാണി

    Latest News

    പത്മനാഭ സ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശം ; സുപ്രീം കോടതി

    തിരുവനന്തപുരം;തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല രാജ കുടുംബത്തിനില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. രാജാവ് അന്തരിച്ചുവെന്നത് രാജ കുടുംബത്തിനുള്ള അവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ലെന്ന്...

    സി.പി.എമ്മില്‍ നിന്നും പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് മാറിയ എം.എല്‍.എ തൂങ്ങിമരിച്ച നിലയില്‍

    കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി എം.എല്‍.എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദിനാജ്പൂര്‍ ജില്ലയിലെ ഹെംതാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എ ദേബേന്ദ്ര നാഥ് റോയിയെയാണ് തിങ്കളാഴ്ച...

    കൊറോണയ്ക്ക് വാക്‌സിന്‍ കണ്ടുപിടിച്ചതായി റഷ്യന്‍ യൂണിവേഴ്‌സിറ്റി

    കൊറോണ വൈറസിനെതിരായ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റഷ്യന്‍ യൂണിവേഴ്സിറ്റി. സെഷെനോവ് ഫസ്റ്റ് മോസ്‌കോ മെഡിക്കല്‍ യൂണിവേഴ്സിറ്റിയാണ് കൊറണ വാക്സിന്‍ വികസിപ്പിച്ചതായി...

    കോട്ടയം: 38 വര്‍ഷം യു ഡി എഫിന് കരുത്തേകിയ പ്രസ്ഥാനമാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പെന്നും എന്നാല്‍ ഈ ഹൃദയബന്ധം മുറിച്ചുമാറ്റിയതായും ജോസ് കെ മാണി. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. യു ഡി എഫിന് അടിത്തറ പാകിയ മാണി സാറിന്റെ പാര്‍ട്ടിയോടുള്ള ബന്ധം കേവലം ഒരു തദ്ദേശ തിരഞ്ഞെടുപ്പിന്റെ പേരിലാണ് മുറിച്ചുമാറ്റിയിരിക്കുന്നത്. ഇത് നീതിയല്ല. ഹൃദയത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു സ്‌നേഹമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ മുറിച്ച്‌ മാറ്റില്ലായിരുന്നു. അതേസമയം യുഡിഎഫിന്‍റെ പുറത്താക്കല്‍ നടപടി നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചു. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുന്‍പും ശ്രമം നടന്നിരുന്നു. എന്നാൽ പാര്‍ട്ടി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും. സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകരുടെ മനസ്സിന് മുറിവുണ്ടാക്കിയെന്നും ജോസ് കെ മാണി പ്രതികരിച്ചു.

    പാര്‍ട്ടിയെ തകര്‍ക്കാന്‍ നേരത്തേയും നീക്കമുണ്ടായിട്ടുണ്ട്. മാണി സാര്‍ വളര്‍ത്തിയ പ്രസ്താനത്തെ സംരക്ഷിക്കാനാണ് ഞാന്‍ നോക്കിയത്. പാര്‍ട്ടി മീറ്റിംഗ് കഴിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ജോ സ് കെ മാണി പറഞ്ഞു. യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. ഇന്നലെ പുറത്താക്കിയപ്പോൾ യുഡിഎഫിന് അനകൂലമായി ചില നേതാക്കൾ സംസാരിച്ചതിൽ ജോസ് കെ മാണി അതൃപ്‍തി പ്രകടിപ്പിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ലെന്നാണ് ജോസ് പക്ഷത്തിന്‍റെ നിലപാട്. തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാകുക. യുഡിഎഫിനോടും കോൺഗ്രസിനോടും മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് ജോസ് പക്ഷം.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    സ്വപ്നക്ക് കേരളം വിടാൻ ഉന്നത സഹായം ലഭിച്ചു

    തിരുവനന്തപുരം: സ്വർണ്ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും കേരളം വിടാൻ ഉന്നത സഹായം ലഭിച്ചതായി സൂചന .ത്രിപ്പിൾ ലോക്ഡൗൺ നില...

    കെസി വേണു ഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്

    ഡൽഹി:കെസി വേണുഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റിനെതിരെ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്,കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ധേശ്രപ്രകാരമാണ് വേണുഗോപാലിന്റെ യാത്ര.സചിൻ പൈലറ്റിനോട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ്സ് ആവശ്യപ്പെട്ടു....

    സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

    കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം കൈമാറും. തെളിവുകള്‍ ഹാജരാക്കാന്‍ ഇന്നലെ കോടതി...

    ക​രി​പ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട: കാസര്‍കോട് സ്വദേശികൾ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് 1.14 കോ​ടി​യുടെ സ്വർണ്ണം പിടികൂടി

    ക​രി​പ്പൂര്‍: ക​രി​പ്പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തില്‍ സ്ത്രീ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് എ​യര്‍​ ക​സ്റ്റം​സ് ഇന്റ​ലി​ജന്‍​സ് 1.14 കോ​ടി​യു​ടെ സ്വര്‍​ണം ഇന്നലെ പുലര്‍ച്ചെ പി​ടി​കൂ​ടി. ഞായറാഴ്ച 2.957 കിലോ സ്വര്‍ണം ആണ്...

    ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

    ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന്...
    - Advertisement -

    More Articles Like This

    - Advertisement -