
തിരുവനന്തപുരം(big14news.com) : താരസംഘടനയായ എ.എം.എം.എയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി ടി.പി മാധവന്‍.
സംഘടനയില്‍ നിന്ന് പിരിഞ്ഞുപോകാന്‍ നാല് പെണ്‍കുട്ടികള്‍ കാണിച്ച തന്റേടം അഭിനന്ദനീയമാണ്. ദിലീപിനെതിരെ കേസ് ഇപ്പോഴും നിലവിലുണ്ട്, ഈ സാഹചര്യത്തില്‍ തിരിച്ചെടുത്തത് ശരിയായില്ലഎ.എം.എം.എയില്‍ നിന്ന് ചിലര്‍ വിളിക്കാറുണ്ട്. സംഘടനയില്‍ നിന്ന് 5000 രൂപ പെന്‍ഷന്‍ ലഭിക്കാറുമുണ്ടെന്നും ടി.പി മാധവന്‍ കൂട്ടിച്ചേര്‍ത്തു.
1975 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു ടി.പി മാധവന്‍. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനിന്ന മാധവന്‍ ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനിലാണ് കഴിയുന്നത്.