
മഞ്ചേശ്വരം : മഞ്ചേശ്വരം കുഞ്ചത്തൂരിലെ വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ (ശനിയാഴ്ച) തലപാടിയിൽ ഒരു കൂട്ടം സംഘപരിവാർ ഗുണ്ടകൾ ചേർന്ന് ആക്രമിച്ചത് വളരേ അധികം പ്രതിഷേധാർഹമാണ്, ആക്രമിച്ച പ്രതികളെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ് രജിസ്റ്റർ ചെയ്തു ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സംഭവങ്ങളെ തടയാൻ വേണ്ടിയും വിദ്യാർത്ഥികളുടെ യാത്ര സുരക്ഷാ ഉറപ്പുവരുത്താൻ വേണ്ടിയും അതിർത്തിയിൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ച് വിദ്യാർത്ഥികളുടെ യാത്ര സുരക്ഷാ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കേരള കർണാടക ആഭ്യന്തര വകുപ്പുകൾക് പരാതി നൽകി.
ഇനിയും ഇതുപോലൊത്ത സംഭവങ്ങൾ തുടർന്നുണ്ടായാൽ ശക്തമായ പ്രക്ഷോഭത്തിന് എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം നേതൃത്വം നൽകുമെന്ന് എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരവും ജനറൽ സെക്രട്ടറി സവാദ് അംഗടിമുഗരും പറഞ്ഞു.