
പ്രധാന മന്ത്രിയുടെ വിളക്ക് കത്തിക്കൽ ആഹ്വാനത്തെ തുടർന്ന് ട്രോളുകളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.കൊവിഡ് 19 വൈറസിനെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവാർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ഇന്നലെ രാത്രി 9 മണിക്ക് വൈദ്യുതി ബള്‍ബുകള്‍ അണച്ച് വിളക്ക് തെളിയിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.
ഇതനുസരിച്ച് ഇന്ത്യയിലെമ്പാടും ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി വിളക്ക് കത്തിച്ചു. കഴിഞ്ഞ ആഴ്ച പാത്രം കൊട്ടി ശബ്ദമുണ്ടാക്കന്‍ പറഞ്ഞു. ഈയാഴ്ച വിളക്ക് തെളിയിക്കാനും ഇനി അടുത്ത ടാസ്ക് എന്തായിരിക്കുമെന്നാണ് ട്രോളന്മാരുടെ ആലോചന. അതൊടൊപ്പം വിളക്ക് തെളിയിക്കല്‍ പരിപാടിയുമായി ബന്ധപ്പെട്ട ഒന്നിനെയും ട്രോളന്മാര്‍ വെറുതേ വിട്ടില്ല. കാണാം ആ ട്രോളുകള്‍.












