
കോട്ടയം(www.big14means.com): ഇനി എസ്.ഡി.പി.ഐയുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞില്ല. എല്ലാ രാഷ്ട്രീയക്കാരും എസ്.ഡി.പി.ഐയെ സഹായിച്ചിട്ടുണ്ട്. താനും സഹായിച്ചിട്ടുണ്ട്- ജോര്‍ജ് വ്യക്തമാക്കി. കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് മഹാരാജാസിലെ കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേർത്തു.
അതെ സമയം, കത്തോലിക സഭയില്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ജോര്‍ജ് പറഞ്ഞു. 13 തവണ ബലാത്സംഗം ചെയ്തപ്പോള്‍ മിണ്ടാതിരുന്ന കാമഭ്രാന്തിളകിയ സ്ത്രീ
14ാം തവണയാണോ കേസ് കൊടുക്കുന്നത്. കന്യാസ്ത്രീക്കെതിരെ ഒരു ബന്ധു ബിഷപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. അവരുടെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്നാണ് കത്തിലുള്ളത്. ആ കത്ത് തന്‍റെ കൈയിലുണ്ട്. ക്രൈസ്തവ സഭ ഇത്രയും പ്രതിസന്ധി നേരിട്ട സന്ദര്‍ഭമില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.