
ന്യൂഡല്‍ഹി: റമദാൻ മാസത്തിൽ മസ്‌ജിദുകളിൽ ബാങ്ക് വിളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഡല്‍ഹി പൊലീസ്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു.
റമദാന്‍ മാസത്തില്‍ ബാങ്കുവിളി നല്‍കുന്നത് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നിരോധിച്ചിട്ടുണ്ടെന്നായിരുന്നു പ്രേം നഗര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ഇമാമിന് നിര്‍ദേശം നല്‍കിയത്. ഇത് ചോദ്യം ചെയ്ത് സംസാരിക്കുന്ന സ്ത്രീയുടെ ശബ്ദവും തര്‍ക്കിക്കുന്ന മാസ്‌ക് ധരിച്ച രണ്ട് പൊലീസുകാരുടെ ദൃശ്യവും വിഡിയോയിൽ വ്യക്തമാണ്.
എന്നാല്‍ ബാങ്ക് വിളി വിലക്കിയിട്ടില്ലെന്നാണ് പോലീസുകാരുടെ പക്ഷം. ബാങ്ക് വിളി വിലക്കിയിട്ടില്ലെന്നും ആരാധനാലയങ്ങളില്‍ ആളുകള്‍ ഒന്നിച്ച് കൂടുന്നത് വിലക്കിയെന്നുമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയത്.