
കണ്ണൂർ(big14news.com): മട്ടന്നൂരില്‍ അടക്കം തുടര്‍ച്ചയായുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് കളക്ടറുടെ അധ്യക്ഷതയില്‍ സമാധാന യോഗം. കളക്ടറുടെ ചേംബറില്‍ 5 മണിക്കാണ് ചര്‍ച്ച നടക്കുക. സിപിഎം-ബിജെപി നേതാക്കളെ വിളിച്ച് കൂട്ടി യോഗം ചേരാനാണ് കളക്ടറുടെ നടപടിയെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ബിജെപി അനുകൂല തീരുമാനം അറിയിച്ചിട്ടില്ല. സമാധാന കരാര്‍ നിലനില്‍ക്കെ തുടരെ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇനി ചര്‍ച്ചകള്‍ക്ക് പ്രസക്തി ഇല്ലെന്നാണ് ബിജെപി നിലപാട്.