ചെന്നൈയില്‍ മരിച്ചയാളുടെ മൃതദേഹം കോവിഡ് പരിശോധന നടത്താതെ പാലക്കാട് സംസ്‌കരിച്ചു; പിന്നാലെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചു; ഗുരുതര വീഴ്ച

0
61

പാലക്കാട് (www.big14news.com): ചെന്നൈയില്‍ മരിച്ച പാലക്കാട് സ്വദേശിയായ 52 കാരന്റെ മൃതദേഹം കൊറോണ പരിശോധന നടത്താതെ സംസ്കരിച്ചതായി പരാതി. ചെന്നൈയില്‍ ചായക്കട നടത്തിയിരുന്ന വ്യക്തി മെയ് 22 നാണ് മരിച്ചത്. മൃതദേഹം അന്ന് തന്നെ പാലക്കാട് എത്തിച്ചു എലവഞ്ചേരിയിലെ ശ്മശാനത്തില്‍ സംസ്‌കാരം നടത്തിയിരുന്നു. വാളയാര്‍ വഴി ആംബുലന്‍സിലാണ് മൃതദേഹം എത്തിച്ചത്. ഭാര്യയും മകനും മൃതദേഹത്തെ അനുഗമിച്ചിരുന്നു.

ഇതിനു പിന്നാലെ മരിച്ച ആളുടെ ഭാര്യയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബന്ധുവീട്ടില്‍ വെച്ചാണ് മരിച്ച വ്യക്തിയുടെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ ചെന്നൈയില്‍ നിന്നും തിരികെ എത്തിയശേഷം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നില്ല എന്നാണ് സൂചന. ഇവര്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്‌മശാനം അടച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 16 പേരെ ക്വാറന്റൈനിലാക്കി.

അതേസമയം മൃതദേഹവുമായി വന്ന ആംബുലന്‍സ് എങ്ങിനെ വാളയാര്‍ അതിര്‍ത്തി കടന്നു എന്നത് ദുരൂഹമായി തുടരുകയാണ്. മൃതദേഹം കൊണ്ടുവരുന്നതിന് എങ്ങിനെ അനുമതി ലഭിച്ചു എന്ന കാര്യത്തിലും വ്യക്തതയില്ല. മൃതദേഹം അനുമതി കൂടാതെ നാട്ടിലെത്തിച്ചതും പരിശോധന കൂടാതെ സംസ്‌കരിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്നും വന്നവര്‍ ക്വാറന്റൈന്‍ പാലിക്കാതിരുന്നതും ഗുരുതര വീഴ്ച്ചയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here