More

    വിവാഹമോചനം ആവശ്യപ്പെട്ടത് കൊലപാതകത്തിലേക്ക് നയിച്ചു; സ്ത്രീധനമായി ലഭിച്ചതൊക്കെ തിരികെ നൽകണമെന്ന് ഭയന്നിരുന്നു; കുറ്റസമ്മതം നടത്തി സൂരജ്

    Facebook
    Twitter
    Pinterest

    Latest News

    സിഎഎ വിരുദ്ധ സമര പന്തലുകളെ ആവേശത്തിരയിലാഴ്ത്തിയ “സബി കാ ഖൂൻ ശാമിൽ ഹേ യഹ കി മിട്ടി മെ എന്ന കവിതാശകലം എഴുതിയ സുപ്രസിദ്ധ ഉറുദു കവി റാഹത്ത് ഇൻഡോറി അന്തരിച്ചു

    സുപ്രസിദ്ധ ഉറുദു കവി റാഹത്ത് ഇൻഡോറി അന്തരിച്ചു, ഹൃദയാഘതത്തെ തുടർന്നായിരുന്നു അന്ത്യം.കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും...

    സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1426 പേർ രോഗമുക്തി നേടി, 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് കോവിഡ് മരണങ്ങൾ...

    ‘മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, നടന്‍ സൂര്യ

    സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ...

    കൊല്ലം(big14news.com): ഉത്രയുടെ കൊലപാതകത്തിന് പിന്നിൽ സ്വത്ത് തർക്കമാണെന്ന കുറ്റസമ്മതം നടത്തി ഭർത്താവ് സൂരജ്. സ്വത്തിനും സ്വര്‍ണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചു. പീഡനം തുടര്‍ന്നാല്‍ മാതാപിതാക്കള്‍ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോയെന്ന് ഭയപ്പെട്ടു. അങ്ങനെ കൊണ്ടുപോയാൽ വിവാഹ മചനം നടക്കുമെന്നും വിവാഹമോചനം നടന്നാല്‍ ഉത്രയുടെ ആഭരണങ്ങളും പണവും കാറും എല്ലാ തിരികെ നല്‍കേണ്ടിവരുമെന്ന് സൂരജ് ഭയന്നിരുന്നു.

    96 പവന്‍, 5 ലക്ഷം രൂപ, കാര്‍, പിതാവിനു നല്‍കിയ 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോ എന്നിവയും തിരികെ നല്‍കേണ്ടി വരുമെന്നായതോടെയാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനു സൂരജ് ശ്രമം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.ഉത്രയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നെന്നും സൂരജ് സമ്മതിച്ചിട്ടുണ്ട്.

    കൊല നടത്താന്‍ വേണ്ടി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങി. പാമ്പുകളെ വാങ്ങാന്‍ 17,000 രൂപ ചെലവാക്കിയെന്നും സൂരജ് മൊഴി നല്‍കിയിട്ടുണ്ട്. ഉത്രയുടെ മരണം പാമ്പു കടിയേറ്റതു മൂലമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഉത്രയുടെ ഇടതു കയ്യില്‍ രണ്ടു പ്രാവശ്യം പാമ്പു കടിച്ചു. വിഷാംശം നാഡീവ്യൂഹത്തിനെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷം നാഡിവ്യൂഹത്തെ ബാധിച്ചതിനാല്‍ മൂര്‍ഖന്‍ പാഎംബിന്‍റെ കടിയേറ്റ് മരിച്ചതായാണ് വിലയിരുത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്.

    രാത്രി ഭര്‍ത്താവിനും മകനും ഒപ്പം കിടന്നുറങ്ങിയതാണ് ഉത്ര. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴാണ് യുവതിക്ക് പാമ്ബ് കടിയേറ്റതായി അറിയുന്നത്. പിന്നീട് ബെഡ് റൂമില്‍ നടത്തിയ തിരച്ചിലില്‍ മൂര്‍ഖന്‍ പാമ്ബിനെ തല്ലിക്കൊല്ലുകയും ചെയ്തു. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്ബ് എങ്ങനെ അകത്തു കയറി എന്നായിരുന്നു ഉത്രയുടെ വീട്ടുകാരുടെ സംശയം. വീട്ടുകാരുടെ സംശയത്തെ തുടര്‍ന്നാണ് പിന്നീട് പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സൂരജ് അറസ്റ്റിലായത്.

    കഴിഞ്ഞ ഞായറാഴ്ചയാണ് ഭര്‍ത്താവ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണ്‍ രേഖകളും മറ്റ് ശാസ്‌ത്രീയ തെളിവുകളുമാണ് സൂരജിനു തിരിച്ചടിയായത്. പാമ്ബാട്ടിയായ സുഹൃത്തില്‍ നിന്നാണ് സൂരജ് കരിമൂര്‍ഖനെ പണംകൊടുത്ത് വാങ്ങിയത്. കല്ലുവാതുക്കല്‍ സ്വദേശിയായ സുരേഷ് എന്ന പാമ്ബാട്ടിയുമായി സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതോടെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായി. പിന്നീട് സൂരജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ആറ് മാസത്തിനിടെ സൂരജിന് പാമ്ബ് പിടിത്തക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിനു മനസിലായി. വീട്ടില്‍ പാമ്ബ് വന്നപ്പോള്‍ സൂരജ് കൈ കൊണ്ട് അതിനെ എടുത്ത കാര്യം ബന്ധുക്കളില്‍ നിന്നു തന്നെ അറിഞ്ഞതോടെ കൊലപാതകി സൂരജാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുകയായിരുന്നു.

    Facebook
    Twitter
    Pinterest
    Previous articleഉറവിടമറിയാത്ത മുപ്പതോളം രോഗികള്‍, കേരളത്തില്‍ കോവിഡിന്റെ സമൂഹവ്യാപന സാദ്ധ്യതയെന്ന് വിദഗ്ദ്ധ സമിതി
    Next articleകൊച്ചിയിൽ പൊലീസിന്‍റെ മിന്നല്‍ ‘ഓപ്പറേഷന്‍’;കുടുങ്ങിയത് നിരവധിപ്പേര്‍
    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു

    ദില്ലി: ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു. ആഗസ്റ്റ് 16 മുതല്‍ ജമ്മുവിലെയും കശ്മീരിലെയും ഒരോ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4ജി സേവനങ്ങള്‍...

    ഇനി 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി, വിതരണം തടസപ്പെട്ടാല്‍ നഷ്ടപരിഹാരം അക്കൗണ്ടിലെത്തും

    ന്യൂഡല്‍ഹി: 24 മണിക്കൂറും രാജ്യത്ത് വൈദ്യുതി വിതരണം നടത്താന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഇടതടവില്ലാതെ ജനങ്ങള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.വൈദ്യുതി...

    വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം, സി പി എമ്മിനെതിരെ കോണ്‍ഗ്രസും ബി ജെ പിയും

    തൃശൂര്‍: വനിതാ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സി പി എമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും ബി ജെ പിയും രംഗത്തെത്തി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട്...
    Read more

    കോവിഡിൽ നിന്ന് മോചനമില്ലാതെ ലോകം രണ്ട് കോടി കടന്ന് കോവിഡ് രോഗികൾ മരണം ഏഴ് ലക്ഷത്തിന് മുകളിൽ ഇന്ത്യയിൽ മാത്രം ഇരുപത്തിരണ്ട് ലക്ഷം രോഗികൾ,

    കോവിഡിൽ നിന്ന് മോചനമില്ലാതെ ലോകം രണ്ട് കോടി കടന്ന് കോവിഡ് രോഗികൾ മരണം ഏഴ് ലക്ഷത്തിന് മുകളിൽ ഇന്ത്യയിൽ മാത്രം ഇരുപത്തിരണ്ട് ലക്ഷം രോഗികൾ,2,02,34,463 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു....

    ‘മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, നടന്‍ സൂര്യ

    സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ ആദരം അര്‍പ്പിക്കുകയുണ്ടായി. ഇപ്പോഴിതാ തമിഴ് സൂപ്പര്‍...
    - Advertisement -

    More Articles Like This

    - Advertisement -