ചുട്ടു പൊള്ളുന്ന മണലാരിണ്യത്തിൽ രുചിയുടെ മാന്ത്രികതയുമായി മാജിക്ക് ലെസ്സിയുടെ പുതിയ ഔട്ട് ലെറ്റ് എത്തി

0
Facebook
Twitter
Google+
Pinterest

(big14news.com)ചുട്ടുപൊള്ളുന്ന സൂര്യനു താഴെ ക്ഷീണമകറ്റാൻ മണലാരണ്യത്തിന്റെ നാട്ടിൽ രുചിയുടെ മാന്ത്രികതയുമായി മാജിക്ക് ലെസ്സിയുടെ പുതിയ ഔട്ട് ലെറ്റ് എത്തി. സയ്യിദ് താഹ ബാഫഖി മുബാറക്ക് ഉദ്‌ഘാടനം നിർവഹിച്ചു. സ്വദേശികളുടെയും പ്രവാസികളുടേയും ഇഷ്ട പാനീയമായി മാറിക്കഴിഞ്ഞ ലെസ്സിയിൽ വിവിധയിനം ഫ്രൂട്സുകൾ ഉൾപ്പെടുത്തി വിവിധയിനം ഫ്ലേവറുകളിലാണ് ഉപഭോക്താക്കളുടെ കൈകളിലെത്തുന്നത്. ഈ രംഗത്ത് വർഷങ്ങളുടെ പരിചയ സമ്പത്തുള്ള തൊഴിലാളികളും മികച്ച ക്വാളിറ്റിയും തുല്യതയില്ലാത്ത സേവന മനോഭാവവുമാണ് മാജിക്ക് ലെസ്സി ഷോപ്പിന്റെ പ്രത്യേകത.

വിവിധയിനം ഫ്ലേവറുകളിൽ ഉത്പാദിപ്പിയ്ക്കുന്ന ലെസ്സികൾക്ക് പുറമേ കൂൾ കോഫീ ഉപയോഗിച്ചുണ്ടാക്കുന്ന വിവിധ പാനീയങ്ങളും, ഫലൂദ, മോക്ക്റ്റയിൽസ്, മൊജിറ്റോസ്, ജ്യൂസുകൾ, സ്മൂത്തീസ് എന്നിവയും ഇവിടെ ലഭ്യമാണ്. ദുബായ് ദേര ക്ലോക്ക് ടവറിന്റെ സമീപത്തായാണ് ഷോപ്പ് പ്രവർത്തനമാരംഭിച്ചത്.