കെഎസ്ടിപി റോഡിലെ വാഹനാപകടം; പിതാവിനെ മരണം തട്ടിയെടുത്തത് ദുബൈയില്‍ നിന്നും വരുന്ന മകളെ കൂട്ടികൊണ്ടുവരാന്‍ പോകുന്നതിനിടെ

1
Facebook
Twitter
Google+
Pinterest

ഉദുമ(big14news.com): വെള്ളിപ്പറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ സെക്രട്ടറിയും ഹമീദ് ഹാജി മുസ്ലീംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവുമായ എന്‍ കെ അബ്ദുല്‍ ഹമീദ് ഹാജി (72) അപകടത്തില്‍ മരിച്ചത് ദുബൈയില്‍ നിന്നും വരുന്ന മകളെ കൂട്ടികൊണ്ടുവരാന്‍ മംഗ്ലൂരു വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ ദുബൈയില്‍ നിന്നും വരുന്ന മകള്‍ ഷക്കീലയെ മംഗ്ലൂരു വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൂട്ടികൊണ്ടു വരുന്നതിനായി അബ്ദുല്‍ ഹമീദ് ഹാജിയും  വലിയപറമ്പിലെ സുള്‍ഫിക്ക (28)യും പോവുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാഹനമോടിച്ച ഡ്രൈവര്‍ സാരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.

Read Also;

കെഎസ്ടിപി റോഡില്‍ അപകടങ്ങൾക്ക് അന്ത്യമില്ല; ഉദുമ പള്ളം കെഎസ്ടിപി റോഡില്‍ ബസ്സില്‍ കാറിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു

കാസര്‍കോട്ടേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ആളെ ഇറക്കുന്നതിനായി വേഗത കുറച്ചപ്പോള്‍ തൊട്ടു പിറകിലുണ്ടായിരുന്ന ഇന്നോവ കാറിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബസിന്റെ പിന്നിലേക്ക് ഇടിക്കുകയും ചെയ്തത്. കാറിന്റെ സുരക്ഷാ എയര്‍ബാഗ് തുറന്ന് പൊട്ടിയെങ്കിലും ഹമീദ് ഹാജിക്ക് ഗുരുതരമായി പരിക്കേറ്റു. ബസ്സിലുണ്ടായിരുന്നവരും ഓടി കൂടിയ നാട്ടുകാരും ഉടന്‍ തന്നെ ഇരുവരെയും കാസര്‍കോട് നുള്ളിപ്പാടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹമീദ് ഹാജിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

മുസ്ലീം ലഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ ഉള്‍പെടെയുള്ള ലീഗ് നേതാക്കളും പ്രവര്‍ത്തകരും അനുശോചനമറിയിക്കാൻ സ്ഥലത്തെത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഹമീദ് ഹാജി മുസ്‌ലിം ലീഗിന്റെ വലിയപറമ്പ് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മത സമാൂഹ്യ രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു.

ഭാര്യമാര്‍: പി.കെ. ഖദീജ, എസ്.സി ജമീല. മക്കള്‍: അഷ്‌റഫ്, ഷെക്കീല, ജസീല, സെമീര്‍.
മരുമക്കള്‍: നജീബ (പീസ് ഇന്റര്‍നഷണല്‍ സ്‌കൂള്‍), ഹാരിഫ്, സലീം.

Facebook
Twitter
Google+
Pinterest
Previous articleകെഎസ്ടിപി റോഡില്‍ അപകടങ്ങൾക്ക് അന്ത്യമില്ല; ഉദുമ പള്ളം കെഎസ്ടിപി റോഡില്‍ ബസ്സില്‍ കാറിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു
Next articleമലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കള്‍ കമലിനെതിരെ പരാതി നല്‍കി