കേരളം ഇന്ന് ഓസ്ട്രേലിയയോട്

0
Facebook
Twitter
Google+
Pinterest

(big14news.com)സിറ്റി ഗ്രൂപ്പും ലാലിഗ വേൾഡും സംയുക്തമായി ആതിഥേയമരുളുന്ന ലാലിഗ വേൾഡ് പ്രീ സീസൺ ടൂർണമെന്റിന് ഇന്ന് തുടക്കം. ഓസ്ട്രേലിയയിലെ എ ലീഗിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്ന മെൽബൺ സിറ്റിയോടാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.ഇന്ന് രാത്രി കല്ലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം.ഇന്ത്യയിലെ ആദ്യ ഇന്റർ നാഷണൽ പ്രീ സീസൺ എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ശക്തമായ ടീമിനെ ആയിരിക്കും ഇന്ന് ഇരു ടീമുകളും ഇറക്കുന്നത്.ബ്ലാസ്റ്റേഴ്‌സ് നിരയിൽ ck വിനീതും അബ്ദുൽ ഹക്കുവും പരിക്ക് കാരണം ഇന്നത്തെ മത്സരത്തിൽ ഇറങ്ങില്ല.ഇരു ടീമുകളെയും കൂടാതെ ലാലിഗ കരുത്തരായ ജിറോണ എഫ്‌സി യാണ് പ്രീ സീസൺ ടൂർണമെന്റിലെ മറ്റൊരു ടീം