ജസ്‌നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വിഡിയോ കാണാം)

0
Facebook
Twitter
Google+
Pinterest

(big14news.com)പത്തനംതിട്ട മുക്കോട്ട്തറയില്‍ നിന്നും കാണാതായ ജസ്‌നയുടെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുണ്ടക്കയത്തെ കടയില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് ലഭിച്ചത്. പീപ്പിള്‍ ടിവിയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

രാവിലെ 10.44ന് ജീന്‍സ് ധരിച്ച്‌ കയ്യില്‍ ബാഗുമായി നടന്നു പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. എന്നാല്‍ ഇത് ജസ്‌നയാണൊ എന്ന കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ സൈബര്‍ വിദഗ്ധര്‍ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ്. അതിന് ശേഷം മാത്രമെ ദൃശ്യത്തില്‍ കാണുന്ന പെണ്‍കുട്ടി ജസ്‌ന ആണൊ എന്ന കാര്യത്തില്‍ സ്ഥിരീകരണമാവുകയുള്ളു.

കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പീപ്പിളിന്

കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പീപ്പിളിന്

Posted by People News on Friday, July 6, 2018