കീഴൂരിൽ കനത്ത മഴയിൽ തകർന്ന വീട് വില്ലേജ് ഓഫീസർ സന്ദര്‍ശിച്ചു

0
Facebook
Twitter
Google+
Pinterest

(big14news.com) കീഴൂരിൽ കനത്ത മഴയിൽ തകർന്ന വീട് കളനാട് വില്ലേജ് ഓഫീസർ ശശിധരൻ സന്ദര്‍ശിച്ചു. കീഴൂർ ടൗണിലെ ചെറിയ പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് കുഞ്ഞി ഇസുദ്ധി മുസ്ലിയാറുടെ വീടാണ് കനത്ത മഴയിൽ പൂർണമായും തകർന്നത്. വീടിനകത്തുണ്ടായിരുന്ന കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.

കീഴൂരിൽ കനത്ത മഴയില്‍ വീട്‌ തകര്‍ന്നു

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കാലവർഷക്കെടുതിയിൽ പ്പെട്ട് വീട് തകർന്ന് വീഴുമ്പോൾ ശബ്ദം കേട്ട് യുവാക്കൾ ഓടി കൂടി രക്ഷപ്പെടുത്തുകയായിരുന്നു. വില്ലേജ് ഓഫീസർ ശശിധരൻ കാലവർഷകെടുതിയിൽ പെടുത്തി നഷ്ട്ടപരിഹാരത്തിനായി അപേക്ഷിച്ചു.