
പരവനടുക്കം: ജി.എച്ച്.എസ്.എസ്സ് ചെമ്മനാട് 1991-92 എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥി സംഘടന ” കൂട്ടായ്മ ” നേതൃത്വത്തിൽ ഗുരു ജനങ്ങൾക്ക് സ്നേഹാദരവ് പരിപാടി നടത്തി. പൂർവ അധ്യാപകരായ കബീർ, മണി.കെ.ആർ ,രാജമ്മ എന്നിവരെ പൊന്നാടയണിയിച്ച് ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത ബാലകൃഷ്ണൻ ആദരിച്ചു.
അധ്യാപകരായ പി.വി.ജയരാജൻ, ദാമോധരൻ നായർ എന്നിവരെ കൂട്ടായ്മ പ്രവർത്തകർ വീടുകളിലെത്തി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കൂട്ടായ്മ അംഗങ്ങളുടെ മക്കളേയും, കലാരംഗത്ത് മികവ് കാട്ടിയ കുട്ടികളേയും, സംസ്ഥാന കേരളോത്സവത്തിൽ വിജയിയായ കൂട്ടായ്മ അംഗം സുധാലക്ഷ്മി.ടി.കെയേയും അനുമോദിച്ചു.
സെക്രട്ടറി സുനിൽ കുമാർ കരിച്ചേരി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അഡ്വ.പി.കെ.ജിതേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് നാരായണൻ വടക്കിനിയ, ഗംഗാധരൻ മാസ്റ്റർ, കെ.ടി. സുഭാഷ് നാരായണൻ, ലളിത എം ,തമ്പാൻനായർ, ഹരീഷ് നായർ, വിനു പാക്കണ്ടം, ബിന്ദു, സിന്ധു.ടി, സുരേഷ് മണി എന്നിവർ സംസാരിച്ചു. മണികണ്ഠൻ ചെട്ടുംകുഴി നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.