മംഗലാപുരം/കാസർകോട്(big14news.com) : ഭക്ഷ്യരംഗത്തെ നൂതന ഓൺലൈൻ സംരംഭവുമായി വിദ്യാർഥികൾ. foodie14.com എന്ന പേരിൽ കോളേജ് വിദ്യാർഥികളാണ് പഠനത്തിനിടെ വേറിട്ട ബിസിനസ് മാതൃകയുമായി മുന്നോട്ടുവന്നത്.
വീടുകൾ കേന്ദ്രീകരിച്ച് ഭക്ഷണോല്പാദനം നടത്തുന്നവർക്ക് ഉപഭോക്താക്കളെ കണ്ടെത്താൻ സഹായിക്കുന്ന വെബ്സൈറ്റും മൊബൈൽ ആപ്പുമടങ്ങുന്ന സംവിധാനത്തിൽ പ്രാരംഭദശയിൽ തന്നെ നൂറിലേറെ ഭക്ഷ്യ വിഭവങ്ങൾ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തിരഞ്ഞെടുക്കാവുന്ന വിധം ഉൾപ്പെടുത്തിയിരിക്കുന്നു. ഉൽപ്പാദകർക്കും ഉപഭോക്താക്കൾക്കും റജിസ്റ്റർ ചെയ്തുപയോഗിക്കാം .വിശദാംശങ്ങൾ സൈറ്റിലുണ്ട്.
സംരംഭം പി എ എഡ്യുക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഫൂഡീ14 സംരംഭത്തിൽ പി എ കോളേജിലെ ഹാഷിർ അബ്ദുല്ല ചെമ്മനാട്(ഉസ്മാനിയ), മുഹമ്മദ് ഇർഫാൻ എം എ, സൈഫുൽ അസീം അബ്ദുൽ ഖാദർ, റുമൈസ് അബ്ദുല്ല , വയനാട് ഗവഃ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ജഫിൻ ഹസൻ ബി എച്ച്,മംഗലാപുരം എസ് ഐ എം എസിൽ നിന്ന് മുഹമ്മദ് ഹിഷാം എന്നിവരാണ്.