തീപിടുത്തം ; റബ്ബര്‍ ഫാക്ടറി കത്തിനശച്ചു

0
74
Facebook
Twitter
Pinterest

കൊച്ചി : എറണാകുളം പള്ളിക്കരക്കടുത്ത് പിണര്‍മുണ്ടയില്‍ റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു. രാവിലെ പതിനൊന്നേമുക്കാലോടെയാണ് സംഭവം. തൃക്കാക്കര, കാക്കനാട, പട്ടിമറ്റം എന്നിവടങ്ങളില്‍ നിന്ന് ആറ് യൂണിറ്റ് ഫര്‍ഫോഴ്‌സ് എത്തി ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയം ആക്കിയത്. ചെരിപ്പ് നിര്‍മിക്കുമ്ബോള്‍ ഉണ്ടാകുന്ന റബ്ബറിന്റെ ബാക്കി ഭാഗം പൊടിച്ച്‌ ഷീറ്റുകളാക്കുന്ന ഫാക്ടറിയായിരുന്നു ഇത്. റബ്ബര്‍ മാലന്യം കത്തിച്ച്‌ കളയാന്‍ തീയിട്ടതില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ നിന്നും ഫോം സ്‌പ്രേ ചെയ്യാന്‍ കഴിയുന്ന ഫയര്‍ എഞ്ചിന്‍ കൂടെ എത്തിയതോടെയാണ് തീ നിയന്ത്രിക്കാന്‍ പറ്റിയത്. പിണര്‍മുണ്ട സ്വദേശി അലിയാരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫാക്ടറി. സ്ഥാപനത്തിന് പഞ്ചായത്ത് ലൈസെന്‍സ് ഉണ്ട്. എന്നാല്‍ അഗ്നി ശമനി മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്നാണ് പ്രാഥമിക കണ്ടെത്തല്‍. തീ പിടുത്തത്തില്‍ ഫാക്ടറി പൂര്‍ണ്ണമായും കത്തി നശിച്ചു.

Facebook
Twitter
Pinterest
Previous articleകുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ മാതാവും കാമുകനും പിടിയില്‍
Next articleയു എ യിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ മലയാളി ഗുരുതരാവസ്ഥയില്‍

LEAVE A REPLY

Please enter your comment!
Please enter your name here