
ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,952 പേര്‍. പുതിയതായി 1.94 ലക്ഷം പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 214 രാജ്യങ്ങളിലായി 1.30 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5.71 ലക്ഷം പേര്‍ മരിച്ചു. 75.75 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 48.81 ലക്ഷം ജനങ്ങളാണ് ചികിത്സയിലുളളതെന്നും വേള്‍ഡോ മീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. കോവിഡ് ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിച്ച അമേരിക്കയില്‍ രോഗികള്‍ 34 ലക്ഷം കടന്നു. പുതുതായി 58,290 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,37,782 ആയി വര്‍ധിച്ചു.ബ്രസീലില്‍ കോവിഡ് സ്ഥീരീകരിച്ചവരുടെ എണ്ണം 18,66,176 ആയി. 25,364 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഗള്‍ഫ് രാജ്യമായ സൗദി അറേബ്യയില്‍ ഇന്നലെ 42 പേര്‍ മരിക്കുകയും 2,779 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആകെ രോഗികള്‍ 2.32 ലക്ഷമായി. ഇതുവരെ 2,223 പേരാണ് സൗദിയില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. യുഎഇയില്‍ ഇന്നലെ 401 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ രോഗികള്‍ 54,854 ആയി. രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 333 ആയി.
8 ലക്ഷത്തിന് മുകളില്‍ രോഗികളുള്ള ഇന്ത്യയാണ് കോവിഡ് കണക്കില്‍ മൂന്നാം സ്ഥാനത്ത്. റഷ്യ, പെറു, ചിലി എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. റഷ്യയില്‍ രോഗികള്‍ 7.27 ലക്ഷം പിന്നിട്ടു. പെറുവില്‍ രോഗബാധിതര്‍ 3,26,326 ആയി വര്‍ധിച്ചു. ചിലിയില്‍ 3,15,041 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.