വരുന്ന ഒരാഴ്​ച നിർണായകം സംസ്​ഥാനത്ത്​ സമൂഹവ്യാപനം ഉണ്ടായിട്ടില്ല;-ആരോഗ്യമന്ത്രി

0
94

തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ കോവിഡ്​ ബാധയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന്​
ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വരുന്ന ഒരാഴ്​ച നിര്‍ണായകമാണ്​. വിദേശത്തുനിന്ന്​ എത്തുന്നവര്‍ ക്വാറന്‍റീന്‍ പാലിക്കുന്നില്ലെന്നത്​ ദൗര്‍ഭാഗ്യകരമാണെന്ന്​ ആരോഗ്യമന്ത്രി പറഞ്ഞു.

നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത്​ ഗള്‍ഫില്‍നിന്നുള്ള വരവ്​ മൂലമാണ്​. കേരളത്തില്‍ രോഗം സ്​ഥിരീകരിച്ചവരില്‍ 80 ശതമാനവും വിദേശത്ത് നിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു.

ഗുരുതര രോഗങ്ങള്‍ക്ക്​ സംസ്​ഥാനത്തിന്​ പുറത്ത്​ ചികിത്സക്ക്​ പോകാം. ചികിത്സ രേഖകള്‍ നല്‍കി ​പൊലീസിന്‍െറ അനുമതി വാങ്ങിയാല്‍ മതിയെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here