
തിരുവനന്തപുരം: കേരളത്തില്‍ മൂന്നാം ഘട്ടത്തില്‍ ഇതുവരെ കോവിഡിന്റെ സമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ. അത്തരം സാധ്യതയെ എപ്പോഴും കരുതിയിരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരില്‍ രോഗം ബാധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. മറ്റുള്ളവരുടെ പ്രശ്‌നത്തില്‍ ഇടപെടേണ്ടവര്‍ എന്ന നിലയില്‍ അവരുടെ ചികിത്സയ്ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. കേരളത്തില്‍ ഇതുവരെ സാമൂഹ്യ വ്യാപനം ഇല്ല. എന്നാല്‍ സാമൂഹ്യ വ്യാപനം ഉണ്ടാകില്ലെന്ന് പറയാനാകില്ല. അതുകൊണ്ട് തന്നെ കരുതിയിരിക്കണം. ഇക്കാര്യത്തില്‍ സമൂഹമാകെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാന്‍ കുറേ മാസത്തേക്ക് എങ്കിലും എല്ലാവരും ജാഗരൂകരാകണം. കോവിഡ് ബാധിച്ച ഒരാളെയെങ്കിലും വിട്ടു പോയാല്‍ അത് ചിലപ്പോള്‍ സമൂഹ്യ വ്യാപനത്തിന് കാരണമാകും. കൊവിഡിന്റെ കാര്യത്തില്‍ പ്രത്യേകം കരുതല്‍ വേണം.കേരളത്തില്‍ ശാസ്ത്രീയമായാണ് പരിശോധന.മുന്‍ഗണനാ ക്രമം നിശ്ചയിച്ചാണ് പരിശോധന നടത്തുന്നത്.കേരളത്തിന്റെ രീതിയാണ് ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആര്‍.എന്‍.എ പരിശോധനാ കിറ്റുകള്‍ക്ക് കേരളത്തിലും ക്ഷാമമുണ്ട്. കൂടുതല്‍ പരിശോധന നടത്താനാണ് സംസ്ഥാനത്തിന്റെ തീരുമാനം- അവർ പറഞ്ഞു.
കോവിഡ് രോഗികളുടെ വിവരചോര്‍ച്ചയില്‍ വിവരം സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടിയതില്‍ അസ്വാഭാവികത ഇല്ലെന്നും ഇക്കാര്യത്തില്‍ ആരേയും മുതലെടുപ്പിന് അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഗ്രീന്‍സോണായിരുന്ന കോട്ടയത്തും ഇടുക്കിയിലുമാണ് ഇപ്പോള്‍ രോഗബാധിതര്‍ കൂടുതല്‍.