കാർ കൊച്ചി മെട്രോയുടെ തൂണിലിടിച്ച് മറിഞ്ഞ് മൂന്ന്‍ പേര്‍ മരണപ്പെട്ടു

കൊ​ച്ചി: ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാർ ഡിവൈഡറില്‍ കയറി മറിഞ്ഞ് പിതാവും മകനുമടക്കം മൂന്ന് പേര് മരണപ്പെട്ടു. പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. കോ​ട്ട​യം കുമാരനെല്ലൂര്‍ സ്വദേശികളായ ടി.​ടി. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, മ​ക​ന്‍ ടി.​ആ​ര്‍. അ​രു​ണ്‍ പ്ര​സാ​ദ്, ബ​ന്ധു ച​ന്ദ്ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് മ​ല​യാ​ള മ​നോ​ര​മ ലൈ​ബ്ര​റി വി​ഭാ​ഗ​ത്തി​ലും അ​രു​ണ്‍​പ്ര​സാ​ദ് ഓ​ണ്‍​ലൈ​നി​ലും ജീ​വ​ന​ക്കാ​ര​നാ​ണ്. പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം.

നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബ​ന്ധു​വി​നെ യാ​ത്ര​യാ​ക്കി മ​ട​ങ്ങു​മ്ബോ​ഴാ​യി​രു​ന്നു അ​പ​ക​ട​ത്തി​ല്‍​പ്പെട്ടത്. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന അരുണ്‍ പ്രസാദ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.
മൃതദേഹം കൊച്ചി കിംസ് ആശുപത്രിയിലെത്തിച്ചു. എറണാകുളം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കോട്ടയത്തെത്തിക്കും.

Webdesk :