More

  കറുത്ത നിറമുള്ള മനുഷ്യൻ വൃത്തികെട്ടവൻ; കൊച്ചു കുട്ടികളുടെ പാഠ പുസ്തകത്തിലും വർണവെറി; പ്രതിഷേധം

  Latest News

  ആശങ്കയേറുന്നു; ഇന്ന് സംസ്ഥാനത്ത് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്....

  ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ചു; പ്രതി അറസ്റ്റില്‍

  കൊല്ലം: ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുലശേഖരപുരം ആദിനാട് പണിക്കരു വീട്ടിലെ സജി (28)നെയാണ് പൊലീസ്...

  യുവതി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി; മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

  അഹമ്മദാബാദ്:19കാരി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി, മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. പത്താന്‍ ജില്ലയിലെ സിദ്ധാപുര്‍ ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂണ്‍ മാസം...

  കൊല്‍ക്കത്ത: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ വർണവെറി അടങ്ങാത്ത പൊലീസുകാരൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയിലും സമാന സംഭവം അരങ്ങേറി.

  പശ്ചിമ ബംഗാളിലെ ബര്‍ദൗന്‍ ജില്ലയിലുള്ള സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളായ മുന്‍സിപ്പല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ വിതരണം ചെയ്ത പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പുസ്തകത്തിലാണ് ഇത്തരമൊരു പരാമര്‍ശം. ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിക്കുന്ന പുസ്തകത്തില്‍ ‘യു’ എന്ന അക്ഷരത്തിന്റെ താഴെ ‘അഗ്ലി’ (വൃത്തികെട്ടത്) എന്ന വാക്കാണ് കൊടുത്തിരിക്കുന്നത്. ഈ വാക്ക് വിശദീകരിക്കാനായി ചേര്‍ത്തിരിക്കുന്നത് കറുത്ത മനുഷ്യന്റെ ചിത്രമാണ്.

  കൊച്ചു കുട്ടികള്‍ക്കുള്ള പാഠ പുസ്തകത്തിലാണ് വര്‍ണവെറി പരാമര്‍ശം ഉള്‍പ്പെടുത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കൊച്ചു കുട്ടികളെ പഠിക്കുന്ന പാഠ പുസ്തകത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ വന്നത് വലിയ തെറ്റാണെന്നും പുസ്തകം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പ്രതിഷേധം നടത്തി.

  ‘എന്റെ മകള്‍ ഈ സ്‌കൂളിലാണ് പഠിക്കുന്നത്. മകളെ പഠിപ്പിക്കുന്നതിനായി ഈ പുസ്തകം എടുത്തപ്പോഴാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. കറുത്ത മനുഷ്യരെ ഇത്തരത്തില്‍ വൃത്തി കെട്ടതാണെന്ന് വിളിപ്പിക്കാന്‍ പഠിപ്പിക്കുന്നത് വലിയ തെറ്റാണ്’- കൊല്‍ക്കത്തയിലെ ബംഗ്ബസി സായാഹ്ന കോളജിലെ അധ്യാപകനായ സുദീപ് മജുംദാര്‍ വ്യക്തമാക്കി.

  ‘ഈ പുസ്തകം പിന്‍വലിക്കണം. കുട്ടികളുടെ ആര്‍ദ്രമായ ഹൃദയങ്ങളില്‍ അപകര്‍ഷത നിറയ്ക്കുകയാണ് ഇത്തരം പഠനങ്ങള്‍ ചെയ്യുന്നത്. കറുത്തവരോട് വിവേചനമുണ്ടാക്കുന്ന മനോഭാവവും അത് സൃഷ്ടിക്കുന്നു’- സുദീപ് പറഞ്ഞു.

  ജില്ലാ പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായ സ്വപന്‍ കുമാര്‍ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം പ്രതികരിച്ചില്ല. ഇത് ഔദ്യോഗിക പുസ്തകമല്ലെന്നും സ്‌കൂള്‍ ഇറക്കിയതാണെന്നും പിന്നീട് അദ്ദേഹം പ്രതികരിച്ചു. സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദീകരണം തേടി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ചു; പ്രതി അറസ്റ്റില്‍

  കൊല്ലം: ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുലശേഖരപുരം ആദിനാട് പണിക്കരു വീട്ടിലെ സജി (28)നെയാണ് പൊലീസ്...

  ‘ചോദിക്കാന്‍ പാടില്ല എന്നു പറയാന്‍ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്’; മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍

  കൊച്ചി: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കള്ളക്കടത്തുകാരുമായി സാമൂഹിക, സാമ്പത്തിക, ശാരീരിക അകലം പാലിച്ചിരുന്നു എങ്കില്‍ പ്രതിപക്ഷത്തിന് ഇങ്ങനെ സമരം ചെയ്യേണ്ടി വരില്ലായിരുന്നു എന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഏതു അഴിമതിയുടെയും മുന്നില്‍...

  കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സമ്മതിച്ചില്ല; വീടിന് തീവെച്ച്‌ അഞ്ച് പേരെ കൊന്ന് യുവാവിന്റെ പ്രതികാരം

  ലഖ്‌നൗ: ഹോളി ആഘോഷത്തിനിടെ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സമ്മതിക്കാത്തതിന് അയല്‍ക്കാരന്റെ വീടിന് തീവെച്ച്‌ അഞ്ച് പേരെ കൊന്ന് യുവാവിന്റെ പ്രതികാരം. ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് മുരാരി കശ്യപ് എന്ന യുവാവ് അയല്‍വാസിയുടെ...

  സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

  കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. 79 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍...

  ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മത്സരവുമായി കേരള പൊലീസ്

  കോവിഡ് കാലത്ത് ഏറ്റവും വലിയ ഓണ്‍ലൈന്‍ മത്സരവുമായി കേരള പൊലീസ്. കോവിഡിന്‍റെ പ്രതിസന്ധികാലത്ത് ഏവരും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു മത്സരവുമായി 'ഹാക്പി' (Hac'kp2020) വന്നിരിക്കുന്നത്.
  - Advertisement -

  More Articles Like This

  - Advertisement -