അടുക്കത്ത് ബയൽ കൂട്ട വാഹനാപകടം; എം എൽ എയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് പി ഡബ്ല്യൂ ഓഫീസ് ഉപരോധിക്കുന്നു

0
Facebook
Twitter
Google+
Pinterest

കാസർകോട് (big14news.com):കാസർകോട് റോഡിലെ കുഴികളിൽ വീണ് വാഹന അപകടവും, മരണവും നിത്യസംഭവമായ സാഹചര്യത്തിൽ അടിയന്തിരമായി റോഡിലെ കുഴികളടച്ച് പുനരുദ്ധാരണ പ്രവർത്തികൾ നടത്തണമെന്നാവശ്യപ്പെട്ട് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യുടെ നേതൃത്വത്തിൽകാസർകോട് പൊതുമരാമത്ത് ദേശീയ പാത വിഭാഗം ഓഫീസ് ഉപരോധിക്കുന്നു.

രാവിലെ ആരംഭിച്ച ഉപരോധത്തെ തുടർന്ന് ജീവനക്കാർക്ക് അകത്ത് കയറാനായില്ല. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾറഹിമാൻ, ജില്ലാ ഭാരവാഹികളായ പി.എം.മുനീർ ഹാജി, മൂസ ബി.ചെർക്കള, മണ്ഡലം ഭാരവാഹികളായ, എ.എം.കടവത്ത്, കെ.അബ്ദുല്ല കുഞ്ഞി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്,പി.അബ്ൾ റഹിമാൻ ഹാജി, എ.എ.ജലീൽ, ബീഫാത്തിമ്മ ഇബ്രാഹിം, യൂത്ത് ലീഗ് നേതാക്കളായ അഷ്റഫ്ഇടനീർ, ടി.ഡി.കബീർ, സഹീർ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗർ, വിവിധ ഘടകങ്ങളുടെ ഭാരവാഹികളായ അഡ്വ.വി.എം.മുനീർ, കെ.ബി. കുഞ്ഞാമു, ഖാലിദ് പച്ചക്കാട്, കെ.അബ്ദുല്ല കുഞ്ഞി എരിയാൽ, അൻവർ ചേരങ്കൈ, കരിംകോളിയാട്, മഹമൂദ് കുളങ്കര, മുജീബ് കമ്പാർ, മൊയ്തീൻ കൊല്ലമ്പാടി, തുടങ്ങിയവർ നേതൃത്വം നൽകി