ഉദുമ(www..big14news.com): വിനോദ യാത്ര പോയി വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ഉദുമയിൽ ഇന്ന് പുലർച്ചെ നാല് മണിക്കാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. സീതാംഗോളിയിൽ നിന്നും വിനോദ യാത്ര പോയി വരികയായിരുന്നവർ സഞ്ചരിച്ച ട്രാവലർ ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.