
അബുദാബി(big14news.com): അബുദാബി കാഞ്ഞങ്ങാട് സംയുക്തമുസ്ല്ലിം ജമാഅത്ത് കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ടായി പി.കെ. അഹമ്മദ് ബല്ലാ കടപ്പുറം, ജനറൽ സെക്രട്ടറിയായി സി.ച്ച്. അസ്ലം ബാവാ നഗർ, ട്രഷററായി എം. കെ. അബ്ദുൾ റഹ്മാൻ ആറങ്ങാടി, വൈസ് പ്രസിഡന്റുമാരായി കെ.കെ. സുബൈർ വാടകരമുക്ക്, കെ.കെ. സുബൈർ വാടകരമുക്ക്, കെ. ജി.ബഷീർ ആവിയിൽ, ബഷീർ മുബാഷ് ചിത്താരി, ജോയിൻ സെക്രട്ടറിമാരായി, ഷാഫി സിയാറത്തിങ്കര, സത്താർ കുന്നുങ്കൈ, എ.കെ. മൊയ്തീൻ ബല്ലാ കടപ്പുറം എന്നിവരെയും തിരഞ്ഞെടുത്തു. അസീസ് അശ്‌റഫി ദുആയ്ക്ക് നേതൃത്വം നൽകിയ ജനറൽ ബോഡിയോഗത്തിൽ കേന്ദ്ര ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്തും ഷാർജ ശാഖ വൈസ് പ്രസിഡന്റ് സി ബി കരീം ചിത്താരിയും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.