കണ്ണൂർ അക്രമം; മുഖ്യമന്ത്രി പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കോൺഗ്രസ്

Share on Facebook
Tweet on Twitter

തിരുവനന്തപുരം (big14news.com) :  കണ്ണൂരിൽ അക്രമവും കൊലപാതകങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നു. അക്രമങ്ങൾ തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടിരിക്കുകയാണ്. പൊലീസ് സേനയിപ്പോൾ നോക്കുകുത്തിയാണെന്നും സുധീരൻ വ്യക്തമാക്കി. തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യപ്രതിജഞാ ലംഘനം നടത്തിയ ഇ.പി.ജയരാജനെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ബന്ധുനിയമന വിവാദം പാർട്ടിക്കുള്ളിലെ പ്രശ്നമല്ല. വ്യവസായമന്ത്രി ഇ.പി.ജയരാജന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനാകില്ല. അദ്ദേഹം എത്രയും പെട്ടെന്നു രാജിവയ്ക്കണം. ഈ പ്രശ്നത്തിൽ വ്യവസ്ഥാപിതമായ നിയമ നടപടികൾ കൈക്കൊള്ളണം. നിയമനങ്ങൾ ഒതുക്കിവയ്ക്കാമെന്ന് ആരും കരുതേണ്ട. 17ന് കോൺഗ്രസ് നിയമസഭാ മാർച്ച് നടത്തുമെന്നും സുധീരൻ അറിയിച്ചു.

SHARE
Facebook
Twitter
Previous articleസ്വന്തം മണ്ഡ‍ലത്തില്‍ ഗുണ്ടാനേതാവിനെപ്പോലെയാണ് പിണറായിയുടെ പ്രവര്‍ത്തനമെന്ന് ബിജെപി
Next articleകണ്ണൂര്‍ വേങ്ങാട് സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു