
തിരുവനന്തപുരം (big14news.com) സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരിയില്‍ കണ്ണൂരില്‍ നടത്താന്‍ അധ്യാപക നേതാക്കളുടെ യോഗം തീരുമാനിച്ചു. ജനുവരി മൂന്നാം വാരം മേള നടക്കാനാണ് സാധ്യത.
സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സ് മലപ്പുറം തേഞ്ഞിപ്പലത്ത് ഡിസംബര്‍ ആദ്യവാരം നടക്കും. സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം നവംബര്‍ 11 മുതല്‍ 14 വരെ ആലപ്പുഴയിലാണ് നടത്തുക. സ്കൂള്‍ ശാസ്ത്ര മേള നവംബര്‍ 23 മുതല്‍ 27 വരെ പാലക്കാട്ട് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ നിന്നു പ്രതിപക്ഷ അധ്യാപക സംഘടനാ നേതാക്കള്‍ മുദ്രാവാക്യം മുഴക്കി ഇറങ്ങിപ്പോയി. അധ്യാപക നേതാക്കളുടെ യോഗം ഈ മാസം തന്നെ വിളിക്കാമെന്നു വിദ്യാഭ്യാസ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.