വീട്ടിലെത്തിക്കണം; കള്ളന്മാരുടെ കണ്ണുവെട്ടിച്ച് പോത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി

Share on Facebook
Tweet on Twitter

ദേശീയം(big14news.com): പോത്തിനെ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച മോഷ്ടാക്കളുടെ കണ്ണുവെട്ടിച്ച് പോത്ത് നേരിട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഒപ്പം മോഷ്ടാക്കളുടെ വസ്ത്രവും മൊബൈല്‍ ഫോണും പോത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. മധ്യപ്രദേശിലെ മോരേന ജില്ലയിലാണ് സംഭവം.

രാജസ്ഥാനിലെ ദോല്‍പ്പൂര്‍ ജില്ലയില്‍ നിന്ന് പോത്തിനെ മോഷ്ടിച്ച് മധ്യപ്രദേശിലെ കടത്താനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. ഇതിനായി ചംബല്‍ നദി നീന്തിക്കടക്കുമ്പോള്‍ നനയാതിരിക്കാനായി തങ്ങളുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും പഴ്സും ഷൂവും മോഷ്ടാക്കള്‍ പോത്തിന്റെ കൊമ്പില്‍ കെട്ടി വെച്ചിരുന്നു.. എന്നാല്‍ നദി നീന്തിക്കടക്കുന്നതിനെ മോഷ്ടാക്കളുടെ കണ്ണുവെട്ടിച്ച് പോത്ത് പൊലീസ് സ്റ്റേഷനിലേക്ക് നീന്തിക്കയറുകയായിരുന്നു.

ഉടമസ്ഥനെ കണ്ടെത്തി പോത്തിനെ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്. പൊലീസുകാര്‍ മോഷ്ടാക്കള്‍ക്കായുള്ള അന്വേഷണമാരംഭിച്ചു.

  • TAGS
  • Stolen-buffalo-walks-into-police-station-with-valuables-of-thieves/
SHARE
Facebook
Twitter
Previous articleമൊബൈലില്‍ കൊണ്ടു നടക്കാനാവുന്ന ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ ഉടന്‍; ചിപ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകള്‍ അടുത്ത വര്‍ഷം നടപ്പാക്കുമെന്ന് വികെ സിങ്
Next articleഅഖ്‍ലാഖ് വധത്തിന് ഒരാണ്ട്; ഇനിയും ബാങ്കൊലി മുഴങ്ങാതെ ദാദ്രി മസ്ജിദ്