
കേരളം (big14news.com): എട്ടുകോടി സമ്മാനമുള്ള ഓണം ബമ്പറിന് ഇനിയും അവകാശി എത്തിയിട്ടില്ലെന്ന് കേള്‍ക്കുമ്പോള്‍ ശരണ്യ ഭവനില്‍ വിശാലിന് നെഞ്ചിടിപ്പേറുകയാണ്. ഓണം ബമ്പര്‍ ടിക്കറ്റെടുത്ത കാര്യം ഓര്‍മ്മയില്ലാതിരുന്ന വിശാല്‍, സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ സന്തോഷിനെ കഴിഞ്ഞ ദിവസം ടി.വിയില്‍ കണ്ടപ്പോഴാണ് ലോട്ടറിയുടെ കാര്യം ഓര്‍ത്തത്. തുടര്‍ന്ന് വീട്ടില്‍ മുഴുവന്‍ ടിക്കറ്റിനായി തിരഞ്ഞെങ്കെിലും, കണ്ടെത്താനായിട്ടില്ല.
കായംകുളം കൊയ്പ്പള്ളിക്കാരനായ വിശാല്‍ ലോട്ടറി ടിക്കറ്റ് മകന്‍ കളിപ്പാട്ടമാക്കാതിരിക്കാന്‍ തൃശൂരില്‍ നിന്ന് എത്തിയ ഉടനെ പഴയ ലാവ മൊബൈല്‍ ഫോണിന്റെ കവറില്‍ ഒളിപ്പിച്ചിരുന്നു. ഓണത്തെ തുടര്‍ന്ന് വീട് വൃത്തിയാക്കുന്നതിനിടെ പഴയ ഫോണ്‍ കവര്‍ ചവറ്റുകുട്ടയില്‍ വീണു. അത് തീയിടുകയും ചെയ്തു. അതിനുള്ളില്‍ എട്ട് കോടിയുടെ സൗഭാഗ്യം ഉണ്ടായിരുന്നോ എന്ന സംശയമാണ് വിശാലിനുള്ളത്. ദുബായില്‍ നിന്ന് ആറ് മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യ സോജ ദുബായില്‍ നഴ്‌സാണ്.