
അന്തർദേശീയം(big14news.com): കഞ്ചാവ് ഉപയോഗിച്ച് മാനിക്യൂര്‍ ഇതാണ് ഫാഷന്‍ ലോകത്തെ പുതിയ ട്രെന്‍ഡ്. ചെറുനാരങ്ങയുടെ തൊലി കൊണ്ട് ഉരസുന്നതില്‍ തുടങ്ങി ബ്യൂട്ടി പാര്‍ലറില്‍ ചെന്ന് വൃത്തിയായി നഖം വെട്ടിപ്പിക്കുന്നതു വരെയാണ് സാധാരണഗതിയിലുള്ള നഖസംരക്ഷണ പ്രവര്‍ത്തനങ്ങള്‍. അതിനിടെ ത്രീ ഡൈമന്‍ഷനല്‍ നെയില്‍ ആര്‍ട്ടും മറ്റും മുഖം കാണിച്ചു കടന്നു പോകുകയും ചെയ്തു.
ഇപ്പോഴത്തെ നെയില്‍ ആര്‍ട്ടിന്റെ ട്രെന്‍ഡ് അറിഞ്ഞാല്‍ ആരും ഒന്നു ഞെട്ടും. വീഡി ക്യൂര്‍ അല്ലെങ്കില്‍ കന്നാമാനി. സംഭവം എന്താണെന്നു വച്ചാല്‍ കഞ്ചാവു കൊണ്ട് ഒരു മാനിക്യൂര്‍. കാലിഫോര്‍ണിയയില്‍ നിന്നാണ് പുത്തന്‍ രീതിയുടെ ഉദയം.സാധാരണ ഗില്‍റ്റും മറ്റും ഉപയോഗിച്ചാണല്ലോ മാനിക്യൂറിനു ശേഷം നെയില്‍ ആര്‍ട്ട് നടത്താറുള്ളത്. ഇവിടെ ഗില്‍റ്റിനു പകരം കഞ്ചാവിന്റെ വിത്താണ് നഖത്തില്‍ പതിപ്പിക്കുന്നത്.