
ദുബായ്(big14news.com): സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെയും നിരാലംബരെയും സഹായിക്കുവാനും നാട്ടിൽ സൗഹൃദവും സാഹോദര്യവും വളര്‍ത്തുന്നതില്‍ വര്‍ത്തമാനകാല സാഹചര്യത്തില്‍ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും കലാകായിക രംഗങ്ങള്‍ക്ക് പുറമെ ജീവകാരുണ്യ മേഖലകളിലും പ്രവര്‍ത്തന മണ്ഡലം കര്‍മ്മനിരതമാക്കുന്ന ഇത്തരം പ്രവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കൺവീനര്‍ അഷ്‌റഫ് കര്‍ള അഭിപ്രായപ്പെട്ടു.
കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുള്ള കാസറഗോഡ് നെഹ്‌റു യുവ കേന്ദ്രയുടെ ജില്ലയിലെ ഏറ്റവും മികച്ച ക്ലബ്ബിനുള്ള ഒന്നും രണ്ടും സ്ഥാനം ലഭിച്ച ആസ്‌ക് ആലംപാടി, കിംഗ് സ്റ്റാര്‍ എരിയപ്പാടി എന്നീ ക്ലബ്ബുകളെ അനുമോദിക്കാന്‍ ജി.സി.സി ആലംപാടി കൂട്ടായ്മ ദേര റാഫി ഹോട്ടലില്‍ സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം.
ആസ്‌ക് ആലംപാടി ജി.സി.സി കൺവീനര്‍ മുഹമ്മദ് ആലംപാടി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എന്‍.പി. പ്രദീപ് മുഖ്യാതിഥിയായിരുന്നു. പ്രവാസ ലോകത്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയവരെ വ്യവസായ പ്രമുഖരായ യൂസുഫ് അല്‍ഫലാ, ഖാദര്‍ ആലംപാടി, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, ഖാദര്‍ ബാവ, ഇബ്രാഹീം മിഹ്‌റാജ് എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു.
വാണിജ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മുസ്തഫ മഷ്ഹൂര്‍ തങ്ങള്‍, അഡ്വ. നജീഷ്, സാഗര്‍ മാസ്റ്റര്‍, ഫയാസ് കാപ്പില്‍, ശക്കീല്‍ അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. സേട്ട് മുഹമ്മദ്, റിയാസ്. ടി.എ, നൗഷാദ് പോലീസ്, മൊയ്തീന്‍, എസ്.എ മുനീര്‍ മേനോത്ത്, അബ്ദുല്ല അള്ളു, അബൂബക്കര്‍ കരോടി, റൗഫ് ഖാളി എന്നിവര്‍ സംബന്ധിച്ചു. സ്വഫ്‌വാന്‍ നാല്‍ത്തടുക്ക സ്വാഗതവും അല്‍ത്താഫ് നന്ദിയും പറഞ്ഞു.