വാഗാ അതിര്‍ത്തിയില്‍ ഒന്‍പതു വയസ്സുകാരി ഇരുമ്പുത്തൂൺ വീണു മരിച്ചു

0
Share on Facebook
Tweet on Twitter

ദേശീയം(big14news.com): അടാരി വാഗാ അതിര്‍ത്തിയില്‍ വിനോദ സഞ്ചാരത്തിനു പോയ ഒന്‍പതു വയസ്സുകാരി ഇരുമ്പുത്തൂൺ വീണു മരിച്ചു. വടകര കരിവെള്ളൂര്‍ പെളത്തെ കെ.വി പ്രേമരാജന്റെ മകള്‍ ശ്രീനന്ദനയാണു മരിച്ചത്. ഇന്ത്യ – പാക്ക് അതിര്‍ത്തിയിലെ സന്ദര്‍ശക ഗ്യാലറിയില്‍ ഇരിക്കുമ്പോൾ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ തൂണ്‍ പൊളിഞ്ഞ് തലയില്‍ വീഴുകയായിരുന്നു.

കുടുംബത്തോടൊപ്പം ഇന്ത്യ – പാക്ക് സൈനികാഭ്യാസം കാണുന്നതിന് വാഗയിലെത്തിയതായിരുന്നു ശ്രീനന്ദന. അപകടത്തില്‍ പരുക്കേറ്റ ബില്ലാ സിങ്ങി(40)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദര്‍ശകര്‍ക്കു താമസിക്കുന്നതിനായി സന്ദര്‍ശക ഗ്യാലറിക്കു മുകളില്‍ മുറികള്‍ പണിതു കൊണ്ടിരിക്കുകയാണ്. ഇതിന്റെ തൂണാണ് തകര്‍ന്നു വീണത്.

Facebook Comments
  • TAGS
  • vaga-athirthiyil-onpathuvayassukari-irumbuthun-veenumarichu
SHARE
Facebook
Twitter
Previous article6 വയസുള്ള പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ബി ജെ പി നേതാവ് അറസ്റ്റിൽ
Next articleഇന്ത്യന്‍ വിമാനങ്ങളില്‍ സെല്‍ഫി നിരോധിച്ചു