
മുളിയാര്‍(big14news.com): ബെഞ്ച് കോടതി- ഗോളിയഡുക്ക റോഡും, കല്ലുകണ്ടം- ചാത്തപ്പാടി റോഡും പൂര്‍ണ്ണ തോതില്‍ ഗതാഗത യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ് മല്ലം വാര്‍ഡ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ചെര്‍ക്കള- ജാല്‍സൂര്‍ റോഡിലെ ബെഞ്ച്‌കോടതി മുതല്‍ അമ്മങ്കോട് ഗോളിയഡുക്ക വരെയും, പൈക്ക- മല്ല റോഡിലെ ചാത്തപ്പാടി മുതല്‍ കല്ലുകണ്ടം വരെയുള്ള ഭാഗവും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മല്ലം മധു വാഹിനിപ്പുഴക്ക് കല്ലുകണ്ടത്ത് പാലം കൂടി യാഥാര്‍ത്ഥ്യമായാലേ പൂര്‍ണ്ണ തോതില്‍ റോഡ് ഗതാഗതയോഗ്യമായി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുകയുള്ളൂ.
മുളിയാര്‍- ചെങ്കള എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ തൊണ്ണൂറ്റി അഞ്ച് ശതമാനവും ഉദുമ മണ്ഡലത്തിലാണ്. യോഗത്തില്‍ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ കൊടവഞ്ചി അധ്യക്ഷത വഹിച്ചു.രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയവുമായി ഒക്ടോബര്‍ 6,7,8,തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് വാര്‍ഡില്‍ നിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ജില്ലാ എം.എസ്.എഫ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച സ്‌കോളര്‍ഷിപ്പ് ഉദുമ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര വിതരണം ചെയ്തു. ഷെരീഫ് കൊടവഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു. ഹമീദ് സുലൈമാന്‍ സ്വാഗതം പറഞ്ഞു. മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളചെപ്പ്, ഷെരീഫ് മല്ലത്ത്, ദുബൈ കെ.എം.സി.സി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.മന്‍സൂര്‍, കെ.സി റഫീഖ്,മുഹമ്മദ് കുഞ്ഞി മല്ലം, അബ്ദുല്ല കുഞ്ഞി മുക്രി, മുഹമ്മദ് കുഞ്ഞി,സുലൈമാന്‍, ഗഫൂര്‍ കൊളച്ചെപ്പ്, കബീര്‍ കൊളച്ചെപ്പ്, അബ്ബാസ് ചേരൂര്‍, മൊയ്തീന്‍ ഇച്ചിലങ്കോട്, ബഷീര്‍ ചെറക്കാല്‍, നസീര്‍ മല്ലം, ശിബിലി കൊളച്ചെപ്പ്, മൊയ്തു ചേരൂര്‍ ,കെ.സി ബാസിത്, ഷെരീഫ് ചേരൂര്‍ എന്നിവർ ചര്‍ച്ചയില്‍ സംബന്ധിച്ചു.