
മൊഗ്രാൽ പുത്തൂർ (big14news.com) : വിദ്യാർത്ഥികളുടെ കൈകളിൽ മൈലാഞ്ചി അണിഞ്ഞ് ,സ്ക്കൂൾ മുറ്റത്ത് കൂറ്റൻ പൂക്കളം ഒരുക്കി മൊഗ്രാൽ പുത്തൂർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നSത്തിയ പെരുന്നാൾ _ ഓണം ആഘോഷം ശ്രദ്ധേയമായി.മാപ്പിളപ്പാട്ട്, കമ്പവലി, ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് കൂറ്റൻ ഓണം പെരുന്നാൾ സൗഹൃദ പൂക്കളം ഒരുക്കിയത്.
പഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീൽ, പ്രിൻസിപ്പൽ ബാലകൃഷ്ണൻ
ഹെഡ്മാസ്റ്റർ കെ.അരവിന്ദ, പി.ടി.എ.പ്രസിഡന്റ് ,കെ.അബ്ദുൾ ഹമീദ്, മാഹിൻ കുന്നിൽ, പി.ദീപേഷ് കുമാർ, എം.എൻ.രാഘവ, വി.വി. പ്രമീള, പി.വേണുഗോപാലൻ, മഹമ്മൂദ് ബള്ളൂർ, എം.സുരേന്ദ്രൻ, എ.പി. സാവിത്രിക്കുട്ടി, പി.രാജേഷ്, എം.മനോജ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു