24 മണിക്കൂറിനകം എഫ്ഐആർ പൊലീസ് വെബ്സൈറ്റിൽ ഇടണം: സുപ്രീംകോടതി

Share on Facebook
Tweet on Twitter

ന്യൂഡൽഹി (big14news.com) : കേസുകൾ റജിസ്റ്റർ ചെയ്ത് എഫ്ഐആര്‍ എടുത്താൽ അത് ഇരുപത്തിനാലു മണിക്കൂറിനകം പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉത്തരവ് നടപ്പാക്കണം.

അതേസമയം, ഭീകരപ്രവര്‍ത്തനം, സ്ത്രീപീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് റജിസ്റ്റര്‍ ചെയ്യുന്ന പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ലാത്ത സംസ്ഥാനങ്ങൾക്ക് എഫ്ഐആർ വെബ്സൈറ്റിൽ നൽകുന്നതിന് 72 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. എഫ്ഐആര്‍ പ്രസിദ്ധീകരിച്ചില്ലെന്ന കാരണം പറഞ്ഞു ജാമ്യം നേടാന്‍ കുറ്റവാളികള്‍ക്ക് കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപക് മിശ്ര, സി. നാഗപ്പൻ തുടങ്ങിയവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

  • TAGS
  • FIR
  • national
  • Website
SHARE
Facebook
Twitter
Previous articleതിരക്കിനനുസരിച്ച് നിരക്ക് വർധന; വിമാന മാതൃകയിൽ റെയിൽവേയും
Next articleപ്രധാനാധ്യാപിക മാനസികമായി പീഡിപ്പിച്ചു; വിദ്യാര്‍ഥിനി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു