കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അനാസ്ഥ കാട്ടുന്നു- യൂത്ത് കോണ്‍ഗ്രസ്

0
Share on Facebook
Tweet on Twitter

ഉദുമ(big14news.com): കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് കാണിക്കുന്ന അനാസ്ഥ പ്രദേശത്ത് സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രചോദനം നല്‍കുവാനേ ഉപകരിക്കുകയുള്ളൂ എന്ന് യൂത്ത് കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.

മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് പ്രദേശത്ത് അഴിഞ്ഞാടുവാന്‍ അധികാരികള്‍ അവസരം കൊടുത്തിരിക്കുകയാണ്. മാങ്ങാട് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ശ്യാംപ്രസാദിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഒരാഴ്ച്ച കഴിഞ്ഞിട്ടും പോലീസ് പിടികൂടാത്തത് പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുവാനുള്ള ശ്രമത്തിനുള്ള തിരിച്ചടിയാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്യായമായി തടങ്കില്‍ വെക്കാനുള്ള വകുപ്പുകള്‍ ചാര്‍ത്തി ഏകപക്ഷീയമായി ജയിലില്‍ അടക്കുവാന്‍ ഒത്താശ ചെയ്ത അധികാരികള്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നത് നീതി നിഷേധമാണ്. സമാധാന അന്തരീക്ഷം തീര്‍ക്കുവാനുള്ള ശ്രമത്തിനെതിരെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാനും യോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ചന്ദ്രന്‍ കരിച്ചേരി അദ്ധ്യക്ഷത വഹിച്ചു. ധുസൂദനന്‍ മുളിയാര്‍ ,രാജേഷ് പള്ളിക്കര,രജീഷ് ബാബു ബേഡകം, വസന്തന്‍ ബന്തടുക്ക, ഫര്‍ശാദ് മാങ്ങാട് എന്നിവര്‍ സംസാരിച്ചു.