
ഹത്രാസിലെയും ബൽറാംപൂരിലെയും ക്രൂരമായ ബലാത്സംഗങ്ങളുടെ ഞെട്ടലിൽ നിന്ന് മോചിതരാവും മുൻപ് വീണ്ടും ഞെട്ടിച്ച് യുപി, ലഖ്‌നൗവിലെ ഗോപിഗഞ്ച് ഗ്രാമത്തിൽ പതിനാല് വയസുകാരിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, വീട്ടിൽ നിന്ന് ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്, തലക്കടിച്ച ഇഷ്ടികയും സമീപത്ത് നിന്ന് കണ്ടെടുത്തു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പൊലീസ് പറഞ്ഞു.